ശ്രീനഗർ:കനത്ത മഞ്ഞ് വീഴ്‌ചയെ തുടർന്ന് തടസപ്പെട്ട ശ്രീനഗർ പാതയിലെ വ്യോമ, റോഡ് ഗതാഗതം പുനരാരംഭിച്ചു. മഞ്ഞുവീഴ്‌ചയെ തുടർന്ന് റൺവേയിൽ അടിഞ്ഞുകൂടിയ മഞ്ഞ് നീക്കം ചെയ്യാൻ നടപടി ആരംഭിച്ചതായി എയർപോർട്ട് ഉദ്യോഗസ്ഥർ അറിയിച്ചിരുന്നു.
മഞ്ഞ് വീഴ്‌ച; ശ്രീനഗർ പാതയിലെ വ്യോമ, റോഡ് ഗതാഗതം പുനരാരംഭിച്ചു - മഞ്ഞ് വീഴ്‌ച
അടുത്ത 24 മണിക്കൂറിൽ കശ്‌മീരിലെ പലയിടത്തും നേരിയ മഴയോ മഞ്ഞുവീഴ്‌ചയോ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി
മഞ്ഞ് വീഴ്‌ച; ശ്രീനഗർ പാതയിലെ വ്യോമ, റോഡ് ഗതാഗതം പുനരാരംഭിച്ചു
അതേസമയം, ദേശീയപാതയിൽ കുടുങ്ങിയ വാഹനങ്ങൾ ഒഴിപ്പിക്കാൻ ശ്രമം തുടരുന്നതായി അധികൃതർ ആറിയിച്ചു. അടുത്ത 24 മണിക്കൂറിൽ കശ്‌മീരിലെ പലയിടത്തും നേരിയ മഴയോ മഞ്ഞുവീഴ്‌ചയോ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. ജനുവരി 31 വരെ മഞ്ഞുവീഴ്‌ചക്ക് സാധ്യതയുള്ളതായും അധികൃതർ അറിയിച്ചു.