ന്യൂഡൽഹി:വായുമലിനീകരണം രൂക്ഷമായിക്കൊണ്ടിരിക്കുന്ന ഡൽഹിയിൽ വായുവിന്‍റെ ഗുണനിലവാരം ഞായറാഴ്‌ചയും തിങ്കളാഴ്‌ചയും മിതമായ വിഭാഗത്തിൽ തുടരുമെന്ന് ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. എന്നാൽ ജൂൺ എട്ടിന് വായുവിന്‍റെ ഗുണനിലവാരം ഇപ്പോൾ തുടരുന്ന അവസ്ഥയിൽ നിന്ന് മോശമാവാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.
ജൂൺ എട്ടിന് മലിനീകരണതോത് പിഎം 10 ആയിരിക്കുമെന്നും ശക്തമായ കാറ്റ് ഉള്ളതിനാൽ പ്രദേശത്ത് പൊടിപടരാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കാലാവസ്ഥ മുന്നറിയിപ്പിനായി 'മൗസം' ആപ്ലിക്കേഷനും, ഇടിമിന്നൽ മുന്നറിയിപ്പിനായി 'ഡാമിനി' ആപ്ലിക്കേഷനും ഡൗൺലോഡ് ചെയ്യാനും അധികൃതർ ജനങ്ങളോട് അഭ്യർഥിച്ചിട്ടുണ്ട്.