ന്യൂഡൽഹി:നോ-ഫ്രിൽ കാരിയറായ എയർ ഏഷ്യ ഇന്ത്യയെ ഏറ്റെടുക്കാൻ പദ്ധതിയിട്ട് ടാറ്റ ഗ്രൂപ്പിന്‍റെ കീഴിലുള്ള എയർ ഇന്ത്യ എയർലൈൻസ്. നിർദിഷ്‌ട കരാറിനായി കോമ്പറ്റീഷൻ കമ്മിഷനിൽ(സിഐഐ) നിന്ന് എയർ ഇന്ത്യ അനുമതി തേടി. 83.67 ശതമാനം ഷെയർഹോൾഡിങ്സ് ഉള്ള ടാറ്റ സണ്‍സ് പ്രൈവറ്റ് ലിമിറ്റഡിന്‍റെ ഉടമസ്ഥതയിലുള്ള എയർ ഏഷ്യ ഇന്ത്യയുടെ ബാക്കിയുള്ള ഓഹരികൾ മലേഷ്യയിലെ എയർ ഏഷ്യയുടെ കീഴിലാണ്.
ഫുൾ സർവീസ് കാരിയറായ എയർ ഇന്ത്യയേയും അതിന്‍റ കുറഞ്ഞ നിരക്കുള്ള എയർ ഇന്ത്യ എക്‌സ്പ്രസും ടാറ്റ സൺസ് പ്രൈവറ്റ് ലിമിറ്റഡിന്‍റെ പൂർണ ഉടമസ്ഥതയിലുള്ള തലേസ് പ്രൈവറ്റ് ലിമിറ്റഡ് കഴിഞ്ഞ വർഷം ഏറ്റെടുത്തിരുന്നു. കൂടാതെ ടാറ്റയുടെ കീഴിലുള്ള വിസ്‌താര സിംഗപ്പൂർ എയർലൈൻസുമായുള്ള സംയുക്ത സംരംഭത്തിൽ സർവീസ് നടത്തുന്നുണ്ട്.