കേരളം

kerala

ETV Bharat / bharat

എയർ ഏഷ്യയുടെ ബെംഗളൂരു - പൂനെ വിമാനത്തിന്‍റെ ടയർ പൊട്ടിയ നിലയിൽ ; സർവീസ് നിർത്തി - dgca

ബെംഗളൂരു റൺവേയിൽ ടയറിന്‍റെ കഷണങ്ങൾ കണ്ടെത്തിയതായി അധികൃതര്‍

air asia flight tyre found cracked  air asia flight  flight tyre found cracked  air asia  air asia flight stopped  air asia flight service stopped  എയർ ഏഷ്യ  എയർ ഏഷ്യ ബെംഗളൂരു പൂനെ വിമാനം  വിമാനത്തിന്‍റെ ടയർ പൊട്ടിയ നിലയിൽ  ബെംഗളൂരു റൺവേ  ബെംഗളൂരു പൂനെ വിമാനം എയർ ഏഷ്യ  ബെംഗളൂരു പൂനെ വിമാനം  എയർ ഏഷ്യ സർവീസുകൾ  ഫ്ലൈറ്റ് റെഗുലേറ്റർ  ഡയറക്‌ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ  ഡിജിസിഎ  dgca  Directorate General of Civil Aviation
എയർ ഏഷ്യ

By

Published : Feb 13, 2023, 8:01 AM IST

പൂനെ : എയർ ഏഷ്യ വിമാനത്തിന്‍റെ ടയറുകളിൽ ഒന്ന് പൊട്ടിയതിനെ തുടർന്ന് സർവീസ് നിർത്തിവച്ചു. ഞായറാഴ്‌ച ബെംഗളൂരുവിൽ നിന്ന് പൂനെയിലേക്ക് യാത്ര തിരിച്ച വിമാനത്തിന്‍റെ ടയറാണ് പൊട്ടിയ നിലയിൽ കണ്ടെത്തിയത്. ബെംഗളൂരുവിൽ നിന്ന് ടേക്ക് ഓഫ് ചെയ്‌ത് പൂനെയില്‍ വിമാനമിറങ്ങിയിരുന്നു.

എന്നാല്‍ ബെംഗളൂരു വിമാനത്താവളത്തിലെ റണ്‍വേയില്‍ നിന്ന് ടയറിന്‍റെ കഷണങ്ങള്‍ ലഭിച്ചു. ഇതിനിടെ പൂനെയിലെത്തിയ വിമാനം പരിശോധനയ്ക്ക് വിധേയമാക്കിയപ്പോള്‍ മൂന്നാം നമ്പർ ടയറിന്‍റെ വശത്തായി പൊട്ടൽ സ്ഥിരീകരിച്ചു. ഇതേ തുടര്‍ന്ന് വിമാനത്തിന്‍റെ തുടർന്നുള്ള സർവീസുകൾ നിര്‍ത്തിവയ്ക്കാന്‍ ഡയറക്‌ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) ഉത്തരവിടുകയായിരുന്നു.

ABOUT THE AUTHOR

...view details