ഗാന്ധിനഗർ: ഹിന്ദു ദേശീയതയെ ഇന്ത്യൻ ഭരണഘടനയും ഇന്ത്യന്‍ ദേശീയതയും ഉപയോഗിച്ച് നേരിടുമെന്ന് എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീൻ ഒവൈസി. ഗുജറാത്തിൽ ഒരു പൊതുയോഗത്തെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു ഒവൈസി.
ഹിന്ദു ദേശീയതയെ ഇന്ത്യൻ ഭരണഘടന ഉപയോഗിച്ച് നേരിടും: അസദുദ്ദീൻ ഒവൈസി - ഗുജറാത്ത് തദ്ദേശ തെരഞ്ഞെടുപ്പ്
ഫെബ്രുവരി 21നാണ് ഗുജറാത്തിൽ തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്നത്
ഭാരതീയ ട്രൈബൽ പാർട്ടിയുമായി (ബിടിപി) സഖ്യം ഉണ്ടാക്കി ഗുജറാത്തിലെ മുനിസിപ്പൽ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് അദ്ദേഹം ഇന്നലെ പ്രഖ്യാപിച്ചിരുന്നു. കോൺഗ്രസും മറ്റ് പ്രതിപക്ഷ പാർട്ടികളും നല്ല പ്രവർത്തനം നടത്താത്തതിനാലാണ് താൻ ഹൈദരാബാദിൽ നിന്ന് ഗുജറാത്തിൽ എത്തിയതെന്നും ഒവൈസി അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ആര്‍എസ്എസിനെയും കോൺഗ്രസ് ഭയപ്പെടുന്നു. കാരണം അവർ ദൈവത്തെ ഭയപ്പെടുന്നില്ല, അവർ മരണത്തെ ഭയപ്പെടുന്നു എന്നും ഒവൈസി കൂട്ടിച്ചേർത്തു. അഹമ്മദാബാദ്, സൂററ്റ്, രാജ്‌കോട്ട്, വഡോദര, ജാംനഗർ, ഭാവ് നഗർ തുടങ്ങിയ സ്ഥലങ്ങളിൽ ഫെബ്രുവരി 21നാണ് തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്നത്.