ജയ്‌പൂർ: ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ വ്യക്തിമുദ്ര പതിപ്പിച്ച എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീൻ ഒവൈസി രാജസ്ഥാൻ രാഷ്ട്രീയത്തിലും ചർച്ചയാകുന്നു. ഒവൈസിയുടെ അനുയായികളുടെ സോഷ്യൽ മീഡിയ പ്രചാരണം ശക്തമായ സാഹചര്യത്തിലാണ് രാജസ്ഥാനിൽ കോൺഗ്രസും ബി.ജെ.പിയും ഒവൈസിയെക്കുറിച്ചുള്ള ചർച്ചകൾ ശക്തമാക്കുന്നത്.
ഒവൈസി ബിജെപി ഏജന്‍റെന്ന നിലപാട് തിരുത്തി കോണ്‍ഗ്രസ്
ഒവൈസിയെ ബി.ജെ.പിയുടെ ഏജന്‍റായി ആദ്യം ആരോപിച്ച കോൺഗ്രസ് ആ ആരോപണം പിൻവലിച്ചിട്ടുണ്ട്. ചൊവ്വാഴ്ച മുതിർന്ന കോൺഗ്രസ് നേതാവ് മഹേഷ് ജോഷിയാണ് ഒവൈസിയെ ബിജെപിയുടെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ഏജന്‍റായി വിശേഷിപ്പിച്ചത്
ഒവൈസിയെ ബി.ജെ.പിയുടെ ഏജന്‍റായി ആദ്യം ആരോപിച്ച കോൺഗ്രസ് ആ ആരോപണം പിൻവലിച്ചിട്ടുണ്ട്. ചൊവ്വാഴ്ച മുതിർന്ന കോൺഗ്രസ് നേതാവ് മഹേഷ് ജോഷിയാണ് ഒവൈസിയെ ബിജെപിയുടെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ഏജന്‍റായി വിശേഷിപ്പിച്ചത്. ബിജെപിയുടെ നിർദേശപ്രകാരമാണ് ഒവൈസി തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതെന്നും അതുകൊണ്ട് തന്നെ ജനങ്ങൾ ഇത്തരം രാഷ്ട്രീയക്കാരെ നിരസിക്കുമെന്നും മഹേഷ് ജോഷി പറഞ്ഞു. അതേസമയം ബിജെപി ജനറൽ സെക്രട്ടറി അൽക സിംഗ് ഗുർജാർ മഹേഷ് ജോഷിയുടെ ആരോപണത്തെ ശക്തമായി എതിർത്തു. ഒവൈസിയും കോൺഗ്രസും തമ്മിലാണ് ധാരണകൾ നിലനിൽക്കുന്നത് എന്നാണ് അൽക സിംഗ് ഗുർജാർ പറഞ്ഞത്. ഒവൈസിയോ രാഹുൽ ഗാന്ധിയോ രാജസ്ഥാനിൽ എത്തിയാലും പ്രശ്‌നമില്ല. മോദി സർക്കാർ ചെയ്യുന്ന നല്ലകാര്യങ്ങൾ ജനങ്ങൾ ഒരിക്കലും മറക്കില്ലെന്നും അവർ പറഞ്ഞു. കോൺഗ്രസിന്‍റെ പൊള്ളയായ അവകാശവാദങ്ങൾ ജനങ്ങൾ മനസിലാക്കിയിട്ടുണ്ടെന്നും മോദിയെ ഒവൈസിയുമായി ബന്ധിപ്പിക്കുന്നത് കോൺഗ്രസ് അവസാനിപ്പിച്ചതായും അവർ പറഞ്ഞു.
അതേസമയം എ.ഐ.എം.ഐ.എം രാജസ്ഥാനിലേക്ക് എത്തേണ്ടതുണ്ട് എന്ന തരത്തിൽ ഒവൈസിയുടെ അനുയായികളിൽ പലരും സോഷ്യൽ മീഡിയ കാമ്പെയ്ൻ നടത്തുണ്ട്. 'എ.ഐ.എം.ഐ.എം രാജസ്ഥാൻ ഇന്ത്യ' എന്ന പേരിൽ വിവിധ ഗ്രൂപ്പുകൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. കൂടാതെ ഇത്തരം ഗ്രൂപ്പുകൾ അനുയായികളെ സംഘടിപ്പിക്കുന്നുമുണ്ട്. ലഭിക്കുന്ന വിരങ്ങൾ അനുസരിച്ച് ജയ്പൂരിലെ മുസ്ലിം വോട്ടർമാർ അസ്വസ്ഥരാണ്. തെരഞ്ഞെടുപ്പിൽ വിജയിച്ച ധാരാളം മുസ്ലിം സ്ഥാനാർഥികൾ ഉണ്ടായിരുന്നിട്ടും അവരുടെ സമുദായത്തിൽ നിന്ന് ഒരു മേയറെപ്പോലും സൃഷ്ടിക്കാൻ കോൺഗ്രസിന് ആയിട്ടില്ല. സമുദായ നേതാക്കൾ ഒവൈസിയുമായി സംസാരിക്കുന്നതായും റിപ്പോർട്ടുകൾ ഉണ്ട്.