ന്യൂഡൽഹി:രാഹുൽ ഗാന്ധിയെ പാർട്ടി അധ്യക്ഷനാക്കാനുള്ള പ്രമേയം ഏകകണ്ഠമായി പാസാക്കി എഐസിസിയുടെ സോഷ്യൽ മീഡിയ വിഭാഗം. ന്യൂഡൽഹിയിൽ നടന്ന കോൺഗ്രസ് സോഷ്യൽ മീഡിയ വകുപ്പിന്റെ ദേശീയ എക്സിക്യൂട്ടീവ് യോഗമായ 'ദൃഷ്ടി 2021' ലാണ് പ്രമേയം പാസാക്കിയത്.
രാഹുൽ ഗാന്ധിയുടെ നീതിയുടെ നയങ്ങൾക്കും ന്യായങ്ങൾക്കും മാത്രമെ രാജ്യത്തെ രക്ഷിക്കാനാകൂവെന്നും സത്യത്തിന്റെയും ക്ഷേമത്തിന്റെയും കോട്ട പിടിക്കാൻ ധൈര്യം കാണിച്ച രാജ്യത്തെ ഏക നേതാവാണ് രാഹുൽ ഗാന്ധിയെന്നും സോഷ്യൽ മീഡിയ വിഭാഗം ചെയർപേഴ്സൺ രോഹൻ ഗുപ്ത ഒപ്പിട്ട പ്രമേയത്തിൽ പറയുന്നു.