ന്യൂഡല്‍ഹി : ചിന്തന്‍ ശിബിറില്‍ എടുത്ത തീരുമാനങ്ങള്‍ നടപ്പാക്കാന്‍ രാഷ്‌ട്രീയകാര്യ സമിതിക്കും പ്രത്യേക ടാസ്‌ക് ഫോഴ്‌സിനും രൂപം നല്‍കി കോണ്‍ഗ്രസ്. പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധിയുടെ നേതൃത്വത്തിലുള്ള സമിതിയില്‍ എട്ട് അംഗങ്ങളാണുള്ളത്. കൂടാതെ ഒക്‌ടോബര്‍ രണ്ടിന് ആരംഭിക്കുന്ന "ഭാരത് ജോഡോ യാത്ര"യ്‌ക്കായി കേന്ദ്ര പ്ലാനിങ് ഗ്രൂപ്പിനും എഐസിസി രൂപം നല്‍കിയിട്ടുണ്ട്.
രാഹുൽ ഗാന്ധി, മല്ലികാർജുൻ ഖാർഗെ, ഗുലാം നബി ആസാദ്, അംബിക സോണി, ദിഗ്‌വിജയ സിംഗ്, ആനന്ദ് ശർമ, കെ സി വേണുഗോപാൽ, ജിതേന്ദ്ര സിംഗ് എന്നിവരടങ്ങുന്നതാണ് സോണിയ ഗാന്ധിക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന രാഷ്‌ട്രീയ കാര്യ സമിതി. 2024 ലെ തെരഞ്ഞെടുപ്പ് മുന്നില്‍കണ്ട് രൂപം നല്‍കിയ ടാസ്‌ക് ഫോഴ്‌സിനെ നയിക്കുന്നത് പി.ചിദംബരമാണ്. മുകുൾ വാസ്‌നിക്, ജയറാം രമേഷ്, കെ സി വേണുഗോപാൽ, അജയ് മാക്കൻ, പ്രിയങ്ക ഗാന്ധി വാദ്ര, രൺദീപ് സിങ് സുർജേവാല, സുനിൽ കനുഗോലു എന്നിവരാണ് ടാസ്‌ക് ഫോഴ്‌സ്-2024-ലെ അംഗങ്ങൾ.