അഹമ്മദാബാദ് : ഗുജറാത്ത് കലാപം സംബന്ധിച്ച് വ്യാജ വിവരം നൽകിയെന്ന, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ ആരോപണത്തിന് പിന്നാലെ ആക്‌ടിവിസ്റ്റ് ടീസ്റ്റ സെതൽവാദിനെ അറസ്റ്റ് ചെയ്‌ത് ഗുജറാത്ത് പൊലീസ്. പ്രത്യേക അന്വേഷണ സംഘം മുംബൈയിലെ ജുഹുവിലെ ഇവരുടെ വസതിയിലെത്തിയാണ് അറസ്റ്റ് ചെയ്‌തത്. ഗുജറാത്ത് കലാപത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി അടക്കമുള്ളവരെ കുറ്റവിമുക്തരാക്കിയതിനെതിരെ കൊല്ലപ്പെട്ട കോൺഗ്രസ് എം.പി ഇഹ്‌സാൻ ജഫ്രിയുടെ ഭാര്യ സാക്കിയ ജഫ്രി നൽകിയ ഹർജിയിൽ ടീസ്റ്റ സെതൽവാദ് കക്ഷി ചേർന്നിരുന്നു.
ടീസ്റ്റ സെതൽവാദിനെയും ആര്‍ ബി ശ്രീകുമാറിനെയും അറസ്റ്റുചെയ്‌ത് ഗുജറാത്ത് പൊലീസ് - ഗുജറാത്ത് കലാപം
ഗുജറാത്ത് കലാപം സംബന്ധിച്ച് വ്യാജ വിവരം നൽകിയെന്ന അമിത് ഷായുടെ ആരോപണത്തിന് പിന്നാലെയാണ് ഇരുവരുടെയും അറസ്റ്റ്
അതേസമയം, ഗുജറാത്തിലെ അഡീഷണല്‍ ഡി.ജി.പി.യായിരുന്ന മലയാളി ഐ.പി.എസ്. ഉദ്യോഗസ്ഥന്‍ ആര്‍.ബി ശ്രീകുമാറിനെയും പൊലീസ് അറസ്റ്റ് ചെയ്‌തിട്ടുണ്ട്. ഗുജറാത്ത് കലാപത്തിനുപിന്നില്‍ അന്നത്തെ മുഖ്യമന്ത്രി നരേന്ദ്രമോദി ഉള്‍പ്പടെയുള്ളവര്‍ ഗൂഢാലോചന നടത്തിയെന്ന ആരോപണം ഉന്നയിച്ച ശ്രീകുമാറിനെതിരെ സുപ്രീം കോടതി ശക്തമായ വിമർശനങ്ങൾ ഉന്നയിച്ചിരുന്നു. നീതിക്കായി ദാഹിക്കുന്ന നായക കഥാപാത്രങ്ങള്‍ എ.സി. മുറിയിലിരുന്ന് യാഥാര്‍ഥ്യങ്ങള്‍ മനസിലാക്കാതെയാണ് ഭരണകൂടത്തിനുനേരെ ആരോപണങ്ങളുന്നയിച്ചതെന്ന് സുപ്രീംകോടതി കുറ്റപ്പെടുത്തിയിരുന്നു.
നീതിയുടെ കാവല്‍ക്കാരെന്ന് അവകാശപ്പെടുന്ന ആര്‍.ബി ശ്രീകുമാര്‍, സഞ്ജീവ് ഭട്ട്, രാഹുല്‍ ശര്‍മ എന്നിവര്‍പോലും എസ്.ഐ.ടിക്ക് മുമ്പാകെ മൊഴി നല്‍കാനെത്തിയില്ലെന്ന് ഗുജറാത്ത് സര്‍ക്കാര്‍ വാദിച്ച കാര്യം ഹര്‍ജിയില്‍ പറയുന്നുണ്ട്. പിന്നീടാണ് ഇത്തരക്കാര്‍ എ.സി മുറിയിലിരുന്ന് ആരോപണമുന്നയിക്കുന്നതിനെക്കുറിച്ച് കോടതി പരാമര്‍ശിച്ചത്. വിധിയില്‍ 212 ഇടത്താണ് ശ്രീകുമാറിന്‍റെ പേരുപറയുന്നത്.