ന്യൂഡൽഹി:അഹമ്മാദാബാദിലെ വല്ലഭായ് പട്ടേൽ അന്തരാഷ്ട്ര വിമാനത്താനവളത്തിൽ നിന്നും ലഭിച്ച 750 യുഎസ് ഡോളർ അടങ്ങിയ ബാഗ് ജീവനക്കാരൻ സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥർക്ക് കൈമാറി. തുടർന്ന് സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥർ ബാഗ് തിരികെ യാത്രക്കാരനെ ഏൽപ്പിക്കുകയായിരുന്നു. 22കാരനായ ജെക്കി ചാവ്ദയാണ് ബാഗ് സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥർക്ക് കൈമാറിയത്.
വിമാനത്താവളത്തില്‍ നഷ്ടപ്പെട്ട ബാഗ് യാത്രക്കാരന് തിരികെ ലഭിച്ചു - airport staffer finds bag with usd 750
സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥർ ബാഗ് തിരികെ ഉടമയെ ഏൽപ്പിച്ചു.
ALSO READ:മുംബൈ തീരത്ത് അപകടത്തിൽപ്പെട്ട ബാർജിൽ നിന്ന് 16 ജീവനക്കാരെ രക്ഷപ്പെടുത്തി
സുരക്ഷാ ചെക്ക്‌പോസ്റ്റുകളിൽ ഉപയോഗിക്കുന്ന ട്രേകൾ വൃത്തിയാക്കുന്നതിനിടെ പണം അടങ്ങിയ ബാഗ് ജെക്കി ചാവ്ദയുടെ ശ്രദ്ധയിൽ പെടുകയായിരുന്നു. സുരക്ഷാ പരിശോധനയ്ക്കിടെ യാത്രക്കാരിലൊരാൾ ബാഗ് മറന്നവിവരം മനസ്സിലാക്കിയ ചാവ്ദ ഉടൻ തന്നെ ബാഗ് സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥർക്ക് കൈമാറി. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥർ ബാഗ് തിരികെ ഉടമയെ ഏൽപ്പിച്ചു. വ്യാഴാഴ്ച കേന്ദ്ര സിവിൽ ഏവിയേഷൻ മന്ത്രി ഹർദീപ് സിങ് പുരി ജെക്കി ചാവ്ദയുടെ പ്രവർത്തിയെ പ്രശംസിച്ചു.