ന്യൂഡല്‍ഹി: കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന് ആവര്‍ത്തിച്ച് കര്‍ഷക സംഘടനാ നേതാക്കള്‍. കേന്ദ്രവും കര്‍ഷക യൂണിയന്‍ നേതാക്കളും തമ്മിലുള്ള എട്ടാംഘട്ട ചര്‍ച്ച ഇന്ന് ഉച്ചയ്‌ക്ക് നടക്കാനിരിക്കെയാണ് നേതാക്കള്‍ തങ്ങളുടെ ആവശ്യം ആവര്‍ത്തിച്ചത്. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുന്നതില്‍ കുറവൊന്നും തങ്ങള്‍ക്ക് സ്വീകാര്യമല്ലെന്ന് ഭാരതീയ കിസാന്‍ യൂണിയന്‍ വക്താവ് രാകേഷ് തികായത് വ്യക്തമാക്കി. സര്‍ക്കാര്‍ സ്വാമിനാഥന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കണമെന്നുംമിനിമം താങ്ങുവിലയില്‍ നിയമം ഉണ്ടാക്കണമെന്നും രാകേഷ് തികായത് കൂട്ടിച്ചേര്‍ത്തു. കര്‍ഷകരുടെ ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ ജനുവരി 6നും 26നും ട്രാക്‌ടര്‍ മാര്‍ച്ച് നടത്തുമെന്ന് പഞ്ചാബ് കിസാന്‍ മസ്‌ദൂര്‍ സംഘര്‍ഷ് കമ്മിറ്റി ജോയിന്‍റ് സെക്രട്ടറി സുഖ്‌വിന്ദര്‍ എസ് സബ്ര വ്യക്തമാക്കി.
കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന് ആവര്‍ത്തിച്ച് കര്‍ഷക സംഘടനകള്‍ - delhi farmers protest
ഇന്ന് ഉച്ചയ്‌ക്ക് കേന്ദ്രവും കര്‍ഷക യൂണിയന്‍ നേതാക്കളും തമ്മിലുള്ള എട്ടാംഘട്ട ചര്‍ച്ച നടക്കാനിരിക്കെയാണ് കര്‍ഷക സംഘടനകള്‍ തങ്ങളുടെ ആവശ്യം ആവര്‍ത്തിക്കുന്നത്.
കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന് ആവര്‍ത്തിച്ച് കര്‍ഷക സംഘടനകള്‍
കഴിഞ്ഞ 39 ദിവസങ്ങളായി ഡല്‍ഹിയില്‍ കര്‍ഷകര്‍ പ്രതിഷേധം നടത്തുകയാണ്. കടുത്ത തണുപ്പിനെയും മഴയെയും അവഗണിച്ചാണ് കര്‍ഷകര്‍ പ്രതിഷേധം തുടരുന്നത്. കേന്ദ്രവും കര്‍ഷക സംഘടനകളും നിരവധി തവണ ഇതിനകം ചര്‍ച്ചകളാണ് നടത്തിയത്.