ഹൈദരാബാദ്: തെലങ്കാന സർക്കാരിനെ രൂക്ഷമായി വിമർശിച്ച് കേന്ദ്ര മന്ത്രി പ്രകാശ് ജാവദേകർ. മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവുവിന്‍റെയും സുഹൃത്തുക്കളുടെയും സ്വത്തുക്കൾ വർധിക്കുകയാണെന്നും എന്നാൽ സംസ്ഥാന സർക്കാരിന്‍റെ സ്വത്ത് കുറയുകയാണെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന സർക്കാരിന്‍റെ 60 പരാജയങ്ങൾ ഉൾക്കൊള്ളുന്ന 'ആരോപ് പത്ര' ബിജെപി മുന്നോട്ട് വച്ചിരിക്കുകയാണെന്നും കേന്ദ്രമന്ത്രി പറഞ്ഞു. നഗരത്തിലെ മുനിസിപ്പൽ തെരഞ്ഞെടുപ്പിനു മുന്നോടിയായി ഭാരതീയ ജനതാ പാർട്ടിയുടെ സാധ്യതകളെക്കുറിച്ച് ജാവദേക്കർ ആത്മവിശ്വാസം പ്രകടിപ്പിച്ചു.
തെലങ്കാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി പ്രകാശ് ജാവദേകർ
ഹൈദരാബാദ് തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കർ കെസിആർ സർക്കാരിനെതിരെ ആഞ്ഞടിച്ച് രംഗത്തെത്തിയത്.
തെരഞ്ഞെടുപ്പിന് മുന്നോടിയായി തെലങ്കാന സർക്കാരിനെ വിമർശിച്ച് പ്രകാശ് ജാവദേകർ
അഖിലേന്ത്യാ മജ്‌ലിസ്-ഇ-ഇത്തിഹാദ്-ഉൽ-മുസ്‌ലിമീൻ (എ.ഐ.എം.ഐ.എം) നെയും അദ്ദേഹം ആക്ഷേപിച്ചു. എ.ഐ.എം.ഐ.എംന് വോട്ട് ചെയ്യുന്നത് വിഭജനത്തിന് വോട്ട് ചെയ്യുന്നതിനു തുല്യമാണെന്നും അദ്ദേഹം കൂട്ടിചേർത്തു. ഗ്രേറ്റർ ഹൈദരാബാദ് മുനിസിപ്പൽ കോർപ്പറേഷനിലേക്കുള്ള തെരഞ്ഞെടുപ്പ് ഡിസംബറിൽ നടക്കും. കോർപ്പറേഷനിൽ 150 വാർഡുകളാണുള്ളത്.