ബെംഗളൂരു: വനിത ഉദ്യോഗാർഥികൾക്കായി അഗ്നിവീർ റിക്രൂട്ട്‌മെന്‍റ് നടത്താനൊരുങ്ങി സൈന്യം. മിലിട്ടറി പൊലീസ് ജനറൽ ഡ്യൂട്ടി വിഭാഗത്തിലേക്ക് നവംബർ 1 മുതൽ 3 വരെയാണ് ബെംഗളൂരു ഹെഡ്ക്വാർട്ടേഴ്‌സ് റിക്രൂട്ടിംഗ് സോണിന്‍റെ ആഭിമുഖ്യത്തിൽ ബെംഗളൂരുവിലെ മനേക് ഷാ പരേഡ് ഗ്രൗണ്ടിൽ റിക്രൂട്ട്‌മെന്റ് നടത്തുക. കർണാടക, കേരളം, കേന്ദ്രഭരണ പ്രദേശമായ ലക്ഷദ്വീപ്, മാഹി എന്നിവടങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് അവസരം.
വനിതകൾക്കും അഗ്നിവീർ റിക്രൂട്ട്‌മെന്‍റ്; അപേക്ഷ സമര്‍പ്പിക്കേണ്ടത് ഓഗസ്റ്റ് 10 മുതൽ സെപ്‌തംബര്‍ 7 വരെ - അഗ്നിവീർ പുതിയ വാര്‍ത്ത
കർണാടക, കേരളം, കേന്ദ്രഭരണ പ്രദേശമായ ലക്ഷദ്വീപ്, മാഹി എന്നിവടങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് അവസരം. www.Joinindianarmy.nic.in എന്ന വെബ്‌സൈറ്റിൽ രജിസ്റ്റര്‍ ചെയ്യണം. ഒക്‌ടോബർ 12നും 31നുമിടയില്‍ ഉദ്യോഗാർഥികളുടെ അഡ്‌മിറ്റ് കാർഡുകൾ രജിസ്റ്റർ ചെയ്‌ത ഇമെയിലിലേക്ക് അയയ്‌ക്കുമെന്നും സൈന്യം അറിയിച്ചു.
സൈന്യത്തില്‍ ചേരുന്നതിനുള്ള പ്രായം, വിദ്യാഭ്യാസ യോഗ്യത, മറ്റ് മാനദണ്ഡങ്ങൾ എന്നിവയടങ്ങിയ വിശദാംശങ്ങള്‍ ഓഗസ്റ്റ് 7ന് ബെംഗളൂരുവിലെ ഹെഡ്ക്വാർട്ടേഴ്‌സ് റിക്രൂട്ടിംഗ് സോൺ പ്രസിദ്ധീകരിച്ച വിജ്ഞാപനത്തിൽ വിശദമായി പറയുന്നുണ്ട്. ഓഗസ്റ്റ് 10 മുതൽ സെപ്‌തംബർ 7 വരെയാണ് ഓണ്‍ലെനായി അപേക്ഷ സമര്‍പ്പിക്കേണ്ടത്. www.Joinindianarmy.nic.in എന്ന വെബ്‌സൈറ്റിൽ രജിസ്റ്റര്‍ ചെയ്യണം. ശേഷം, ഒക്‌ടോബർ 12നും 31നുമിടയില്‍ ഉദ്യോഗാർഥികളുടെ അഡ്‌മിറ്റ് കാർഡുകൾ രജിസ്റ്റർ ചെയ്‌ത ഇമെയിലിലേക്ക് അയയ്‌ക്കുമെന്നും സൈന്യം അറിയിച്ചു.