കേരളം

kerala

ETV Bharat / bharat

ഇത് തീയാകും, സാറ അലി ഖാനും ജാൻവി കപൂറും ഒന്നിച്ച് അഭിനയിക്കാൻ ഒരുങ്ങുന്നു - ബോളിവുഡ് വാർത്തകൾ

വരാനിരിക്കുന്ന സിനിമയിൽ ഒന്നിച്ച് അഭിനയിക്കാനിരിക്കുകയാണ് സാറ അലി ഖാനും ജാൻവി കപൂറും. വരാനിരിക്കുന്ന പ്രോജക്‌ടിനെ കുറിച്ച് താരങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചു.

Janhvi Kapoor to star with Sara Ali Khan  Janhvi sara costars  Janhvi Kapoor teases project with Sara Ali Khan  സാറ അലി ഖാനും ജാൻവി കപൂറും ഒന്നിച്ച് അഭിനയിക്കാൻ ഒരുങ്ങുന്നു  സാറ അലി ഖാൻ  ജാൻവി കപൂർ  സാറ അലി ഖാൻ പുത്തൻ ചിത്രം  ജാൻവി കപൂർ പുത്തൻ ചിത്രം  സാറ അലി ഖാനും ജാൻവി കപൂറും  കോഫി വിത്ത് കരൺ  കോഫി വിത്ത് കരൺ എന്ന ചാറ്റ് ഷോ  ജാൻവിയും സാറയും  ജാൻവി  ബോളിവുഡ് വാർത്തകൾ  ബോളിവുഡ് സിനിമ
'ഇത് തീയാകും': സാറ അലി ഖാനും ജാൻവി കപൂറും ഒന്നിച്ച് അഭിനയിക്കാൻ ഒരുങ്ങുന്നു

By

Published : Aug 20, 2022, 6:35 AM IST

ഹൈദരാബാദ്: സാറ അലി ഖാനും ജാൻവി കപൂറും തമ്മിലുള്ള സൗഹൃദം ദിവസം കഴിയുംതോറും ദൃഢമാകുകയാണ്. ഇരുവരും ഒരുമിച്ച് ഇതിന് മുൻപ് കോഫി വിത്ത് കരൺ എന്ന ചാറ്റ് ഷോയിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഇപ്പോൾ വരാനിരിക്കുന്ന സിനിമയിൽ ഒന്നിച്ച് അഭിനയിക്കാൻ ഒരുങ്ങുന്ന വിശേഷവും ഇരുവരും പങ്കുവച്ചിരിക്കുകയാണ്.

ജാൻവിയും സാറയും ഒന്നിച്ചുള്ള ചിത്രം പങ്കുവച്ചാണ് വരാനിരിക്കുന്ന സിനിമയുടെ വിശേഷം ജാൻവി പങ്കുവെച്ചത്. ഇൻസ്റ്റഗ്രാമിലൂടെയാണ് ജാൻവി സാറയ്‌ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചത്. ചിത്രത്തിനോടൊപ്പം ജാൻവി കുറിച്ചു യാത്രാ സാഹസികതകൾ, കോഫി ഡേറ്റ്സ്, ഇപ്പോൾ സഹതാരങ്ങളും. ജാൻവിയുടെ പോസ്റ്റിനോട് സാറയും പ്രതികരിച്ചു.

'ഇത് തീയാകും' എന്നായിരുന്നു സാറയുടെ പ്രതികരണം. ജാൻവിയുടെ പോസ്റ്റിന് പിന്നാലെ വരാനിരിക്കുന്ന പ്രൊജക്‌ടിനെ കുറിച്ച് സാറയും 'കാത്തിരുന്ന് കാണുക' എന്ന് കുറിച്ചു. സിനിമയെക്കുറിച്ച് കൂടുതൽ വിവരങ്ങളൊന്നും പങ്കുവെച്ചിട്ടില്ല. ഏതാണ്ട് ഒരേ കാലത്ത് സിനിമാരംഗത്തേക്ക് കടന്നുവന്ന ഇരുവരും തമ്മിൽ നല്ല സൗഹൃദത്തിലാണ്.

Also read: പിറന്നാൾ ദിനത്തില്‍ കറുപ്പഴകിൽ തിളങ്ങി സാറാ അലി ഖാൻ, ചിത്രങ്ങള്‍ കാണാം

ABOUT THE AUTHOR

...view details