ലഖ്നൗ:ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായി രണ്ടാം തവണയും യോഗി ആദിത്യനാഥ് സത്യപ്രതിജ്ഞ ചെയ്തു. അടൽ ബിഹാരി വാജ്‌പേയ് ഏക്‌ന സ്റ്റേഡിയത്തില്‍ നടന്ന സത്യപ്രതിജ്ഞ ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തരമന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്, ബിജെപി ദേശീയ പ്രസിഡന്‍റ് ജെ.പി നദ്ദ തുടങ്ങിയവര്‍ പങ്കെടുത്തു.
ഉത്തര്‍ പ്രദേശ് ഗവര്‍ണര്‍ ആനന്ദി ബെന്‍ പട്ടേല്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. ചടങ്ങില്‍ കേശവ് പ്രസാദ് മൗര്യ, ബ്രജേഷ് പഥക് എന്നിവര്‍ ഉപമുഖ്യമന്ത്രിമാരായി ചുമതലയേറ്റു. ഉത്തർപ്രദേശിലെ 403 സീറ്റിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ 273 സീറ്റിന്‍റെ പിന്‍ബലത്തോടെയാണ് യോഗി സര്‍ക്കാര്‍ രണ്ടാം തവണയും അധികാരത്തിലെത്തിയത്.