കർഷക പ്രതിനിധികൾ യോഗി ആദിത്യനാഥുമായി കൂടിക്കാഴ്ച നടത്തി
കർഷകരുടെ വരുമാനം ഇരട്ടിയാക്കാൻ കർഷക നിയമത്തിലൂടെ സാധിക്കുമെന്ന് യോഗി ആദിത്യനാഥ് പറഞ്ഞു.
ലഖ്നൗ: പടിഞ്ഞാറൻ ഉത്തർപ്രദേശിലെ കർഷക സംഘവുമായി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കൂടിക്കാഴ്ച നടത്തി. മുഖ്യമന്ത്രിയുടെ വസതിയിൽ വച്ചായിരുന്നു കൂടിക്കാഴ്ച. കാർഷിക നിയമത്തിലൂടെ കർഷകരുടെ വരുമാനം ഇരട്ടിയാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് ആദിത്യനാഥ് കൂടിക്കാഴ്ചക്ക് ശേഷം പ്രതികരിച്ചു. കർഷകർക്ക് അനുയോജ്യപ്രദമാകുന്ന പദ്ധതികൾ സംസ്ഥാന സർക്കാർ ആരംഭിക്കുന്നുണ്ടെന്നും കിസാൻ സമ്മാൻ നിധിക്ക് കീഴിൽ മികച്ച പ്രകടനത്തിന് സംസ്ഥാന സർക്കാരിന് അവാർഡ് ലഭിച്ചെന്നും അദ്ദേഹം പ്രതികരിച്ചു.