കേരളം

kerala

ETV Bharat / bharat

Aditya L1 Mission Launch ചന്ദ്രന് പിന്നാലെ സൂര്യനെയും പഠിക്കാന്‍; ആദിത്യ എല്‍1 വിക്ഷേപണം സെപ്‌റ്റംബര്‍ 2ന് - ചന്ദ്രന്‍റെ ദക്ഷിണ ധ്രുവത്തിലിറങ്ങി

ISRO shared details about Aditya L1 Launch: വിക്ഷേപണം കാണാന്‍ ഐഎസ്‌ആര്‍ഒ പൊതുജനങ്ങളെയും ക്ഷണിച്ചിട്ടുണ്ട്

Aditya L1 Mission Launch  Aditya L1 Mission Launch ISRO shared details  Aditya L1  ISRO  ISRO shared details about Aditya L1 Launch  Study about Sun  ആദിത്യ എല്‍1  ഐഎസ്‌ആര്‍ഒ  സെപ്‌റ്റംബര്‍ രണ്ടിന്  September 2  ശ്രീഹരിക്കോട്ട  Sriharikota  ISRO X Account  ചന്ദ്രയാന്‍ 3  Chandrayaan 3  South Pole of Moon  ചന്ദ്രന്‍റെ ദക്ഷിണ ധ്രുവത്തിലിറങ്ങി  UR Rao Satellite Center
Aditya L1 Mission Launch

By ETV Bharat Kerala Team

Published : Aug 28, 2023, 4:02 PM IST

Updated : Aug 28, 2023, 8:58 PM IST

ബെംഗളൂരു:സൂര്യനെ കുറിച്ച് പഠിക്കാനുള്ള (Study about Sun) രാജ്യത്തിന്‍റെ ആദ്യ ബഹിരാകാശ ദൗത്യമായ ആദിത്യ എല്‍1 (Aditya L1) ന്‍റെ വിക്ഷേപണത്തെ കുറിച്ചുള്ള വിവരങ്ങള്‍ പങ്കുവച്ച് ഐഎസ്‌ആര്‍ഒ(ISRO). സെപ്‌റ്റംബര്‍ രണ്ടിന് (September 2) പകല്‍ 11.50 ന് ശ്രീഹരിക്കോട്ടയില്‍ (Sriharikota) നിന്നാണ് പേടകം വിക്ഷേപിക്കുകയെന്ന് ഐഎസ്‌ആര്‍ഒ ഔദ്യോഗിക എക്‌സ് അക്കൗണ്ടിലൂടെ (ISRO X Account) അറിയിച്ചു. ചന്ദ്രയാന്‍ 3 (Chandrayaan 3) ചന്ദ്രന്‍റെ ദക്ഷിണ ധ്രുവത്തിലിറങ്ങി (South Pole of Moon) ചരിത്ര നേട്ടം കൈവരിച്ചതിന് ശേഷമുള്ള ദൗത്യമായതിനാല്‍ തന്നെ ആദിത്യയുടെ വിക്ഷേപണം ലോകം പ്രാധാന്യത്തോടെയാണ് നോക്കി കാണുന്നത്.

ആദിത്യ എല്‍1 ന്‍റെ വിക്ഷേപണം ശ്രീഹരിക്കോട്ടയിലെ വ്യൂവേഴ്‌സ് ഗാലറിയില്‍ നിന്ന് കാണാന്‍ ഐഎസ്‌ആര്‍ഒ പൊതുജനങ്ങളെ ക്ഷണിക്കുകയും ചെയ്യുന്നുണ്ട്. ഇതിനായി ഔദ്യോഗിക എക്‌സ് അക്കൗണ്ടില്‍ രജിസ്‌ട്രേഷനായുള്ള ലിങ്കും ഐഎസ്‌ആര്‍ഒ പങ്കുവച്ചിട്ടുണ്ട്. അതേസമയം ശ്രീഹരിക്കോട്ടയില്‍ നിന്നും വിക്ഷേപിക്കുന്ന ഉപഗ്രഹം, ബെംഗളൂരുവിലെ യു.ആർ റാവു സാറ്റലൈറ്റ് സെന്‍ററിലാണ് (UR Rao Satellite Center) നിർമിച്ചത്.

ഉപഗ്രഹം ആന്ധ്രാപ്രദേശിലെ ശ്രീഹരിക്കോട്ടയിലുള്ള ബഹിരാകാശ പോർട്ടിൽ എത്തിയതായി ഐഎസ്ആർഒ കഴിഞ്ഞദിവസം അറിയിച്ചിരുന്നു. സെപ്റ്റംബർ ആദ്യ വാരം വിക്ഷേപണമുണ്ടാകുമെന്നും ഐഎസ്ആർഒ ഉദ്യോഗസ്ഥൻ കൂട്ടിച്ചേർത്തിരുന്നു. ഇതിലൂടെ ഭൂമിയിൽ നിന്ന് ഏകദേശം 1.5 ദശലക്ഷം കിലോമീറ്റർ അകലെയുള്ള സൂര്യ-ഭൗമ വ്യവസ്ഥയുടെ ലഗ്രാഞ്ച് പോയിന്‍റ് 1 (Lagrange point 1- L1) ന് ചുറ്റുമുള്ള ഒരു ഹാലോ ഭ്രമണപഥത്തിൽ പേടകം സ്ഥാപിക്കാനാണ് ലക്ഷ്യമിടുന്നത്. മാത്രമല്ല, L1 പോയിന്‍റിന് ചുറ്റുമുള്ള ഹാലോ ഭ്രമണപഥത്തിൽ സ്ഥാപിച്ചിരിക്കുന്ന ഒരു ഉപഗ്രഹത്തിന് സൂര്യനെ യാതൊരു മറയും ഗ്രഹണവും കൂടാതെ തുടർച്ചയായി വീക്ഷിക്കാൻ സാധിക്കും.

എന്തിന് ആദിത്യ എല്‍1: സൗരോർജ പ്രവർത്തനങ്ങളും ബഹിരാകാശ കാലാവസ്ഥയിൽ അത് ചെലുത്തുന്ന സ്വാധീനവും തത്സമയം നിരീക്ഷിക്കാനും ഇതിലൂടെ മികച്ച നേട്ടം കൈവരിക്കാമെന്നും ഐഎസ്ആർഒ പ്രതീക്ഷ വയ്‌ക്കുന്നുണ്ട്. ഫോട്ടോസ്‌ഫിയർ, ക്രോമോസ്ഫിയർ, സൂര്യന്‍റെ ഏറ്റവും പുറം പാളിയായ കൊറോണ എന്നിവയെ നിരീക്ഷിക്കാൻ പേടകത്തില്‍ ഏഴ് പേലോഡുകളുമുണ്ട്. മാത്രമല്ല, വൈദ്യുതകാന്തിക, കണിക, കാന്തിക മണ്ഡലം ഡിറ്റക്‌ടറുകൾ ഉപയോഗിച്ചാണ് ഈ പേലോഡുകൾ ഇവയെ നിരീക്ഷിക്കുന്നത്.

പ്രത്യേക വാന്‍റേജ് പോയിന്‍റ് എൽ 1 ഉപയോഗിച്ച്, നാല് പേലോഡുകൾ നേരിട്ട് സൂര്യനെ വീക്ഷിക്കുകയും ബാക്കിയുള്ള മൂന്ന് പേലോഡുകൾ എൽ 1ലെ കണങ്ങളെയും ഫീൽഡുകളെയും കുറിച്ചുള്ള ഇൻ-സിറ്റുവിലുള്ള പഠനങ്ങൾ നടത്തുകയും ചെയ്യും. അങ്ങനെ, സോളാർ ഡൈനാമിക്‌സിന്‍റെ പ്രചാരണ ഫലത്തെക്കുറിച്ചുള്ള പ്രധാന ശാസ്ത്രീയ പഠനങ്ങളാണ് ഈ ഏഴ് പേലോഡുകൾ നൽകുക. കൊറോണൽ ഹീറ്റിംഗ് (coronal heating), കൊറോണൽ മാസ് ഇജക്ഷൻ (coronal mass ejection), പ്രീ-ഫ്ലെയർ ആൻഡ് ഫ്ലെയർ ആക്ടിവിറ്റികളും (pre-flare and flare activities) അവയുടെ സവിശേഷതകളും, ബഹിരാകാശ കാലാവസ്ഥയുടെ ചലനാത്മകത (dynamics of space weather), കണികകളുടെയും ഫീൽഡുകളുടെയും പ്രചരണം തുടങ്ങിയവയുടെ പ്രശ്‌നങ്ങൾ മനസിലാക്കാനും ആദിത്യ എൽ1 പേലോഡുകൾ (Aditya L1 payloads) സഹായകമാവുമെന്നും, ഇതിന് ഏറ്റവും നിർണായക വിവരങ്ങൾ നൽകാനാകുമെന്നും പ്രതീക്ഷിക്കുന്നുവെന്ന് ഐഎസ്ആർഒ വ്യക്തമാക്കിയിരുന്നു.

Last Updated : Aug 28, 2023, 8:58 PM IST

ABOUT THE AUTHOR

...view details