കേരളം

kerala

ETV Bharat / bharat

തമിഴ്‌നാട്ടിലെ റോഡ് ശൃംഖല നവീകരിക്കുന്നതിനായി എഡിബിയുമായി കരാറിലൊപ്പുവച്ച് കേന്ദ്രം

പദ്ധതിയിലൂടെ തമിഴ്‌നാട്ടിലെ ചെന്നൈയ്ക്കും കന്യാകുമാരിക്കും ഇടയിലുള്ള 32 ജില്ലകളിൽ 23 എണ്ണം ഉൾപ്പെടുന്ന 590 കിലോമീറ്റർ സംസ്ഥാനപാതകൾ നവീകരിക്കും.

Asian Development Bank  ADB) approved a 484 million dollars loan  ADB approves loan to India  Chennai–Kanyakumari Industrial Corridor  East Coast Economic Corridor  Takeo Konishi  ADB, India sign $484 million loan  ചെന്നൈ-കന്യാകുമാരി ഇൻഡസ്ട്രിയൽ കോറിഡോർ  എഷ്യൻ ഡവലപ്മെന്‍റ് ബാങ്ക്  ഈസ്റ്റ് കോസ്റ്റ് എക്കണോമിക്ക് കോറിഡോർ
തമിഴ്‌നാട്ടിലെ റോഡ് ശൃംഖല നവീകരിക്കുന്നതിനായി എഡിബിയുമായി കരാറിലൊപ്പുവച്ച് കേന്ദ്രം

By

Published : Jun 16, 2021, 9:42 PM IST

ന്യൂഡൽഹി: ചെന്നൈ-കന്യാകുമാരി ഇൻഡസ്ട്രിയൽ കോറിഡോറിൽ (സികെഐസി) ഗതാഗത സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിലൂടെ വ്യാവസായിക വികസനം സുഗമമാക്കാനായി 484 ദശലക്ഷം ഡോളർ വായ്‌പ കരാറിലൊപ്പുവച്ച് എഷ്യൻ ഡവലപ്മെന്‍റ് ബാങ്കും (എഡിബി) കേന്ദ്ര സർക്കാരും. ഇന്ത്യയുടെ ഈസ്റ്റ് കോസ്റ്റ് എക്കണോമിക്ക് കോറിഡോറിന്‍റെ (ഇസിഇസി) ഭാഗമാണ് സികെഎസി.

പശ്ചിമ ബംഗാൾ മുതൽ തമിഴ്‌നാട് വരെ വ്യാപിച്ച് തെക്ക്, തെക്കുകിഴക്ക്, കിഴക്കൻ ഏഷ്യ എന്നിവയുടെ ഉത്‌പാദന ശൃംഖലകളുമായി രാജ്യത്തെ ബന്ധിപ്പിക്കുന്ന ശൃംഖലയാണ് ഇസിഇസി. ഇസി‌ഇസി വികസിപ്പിക്കുന്നതിൽ കേന്ദ്ര സർക്കാരിന്‍റെ പ്രധാന പങ്കാളിയുമാണ് എൽ‌ഡി‌ബി.

Also Read:വ്യോമസേന ഫ്ലൈറ്റ് കേഡറ്റുമാരുടെ പാസിങ് ഔട്ട് പരേഡ്; രക്ഷിതാക്കൾക്ക് ക്ഷണമില്ല

വ്യാവസായിക ക്ലസ്റ്ററുകൾ, ഗതാഗത ഗേറ്റ്‌വേകൾ, ഉപഭോഗ കേന്ദ്രങ്ങൾ എന്നിവയിലുടനീളം തടസമില്ലാത്ത റോഡ് സൗകര്യം ഉറപ്പാക്കുന്നതിനായി ഈ പ്രോജക്‌ട് പ്രധാനമാണെന്നും സി‌കെഐ‌സി വ്യവസായങ്ങളുടെ മത്സരശേഷി വർധിപ്പിക്കുന്നതിനായി ഉത്പാദനച്ചെലവടക്കം കുറയ്ക്കാൻ പദ്ധതി സഹായിക്കുമെന്നും സാമ്പത്തിക കാര്യ വകുപ്പിന്‍റെ അഡീഷണൽ സെക്രട്ടറിയായ രജത് കുമാർ മിശ്ര അഭിപ്രായപ്പെട്ടു.

തമിഴ്‌നാട്ടിലെ ചെന്നൈയ്ക്കും കന്യാകുമാരിക്കും ഇടയിലുള്ള 32 ജില്ലകളിൽ 23 എണ്ണം ഉൾപ്പെടുന്ന 590 കിലോമീറ്റർ സംസ്ഥാനപാതകൾ പദ്ധതിയിലൂടെ നവീകരിക്കും. വ്യാവസായിക കേന്ദ്രങ്ങളും ഉൾനാടുകളും തുറമുഖങ്ങളുമായുള്ള മെച്ചപ്പെട്ട റോഡ് ബന്ധം ആഗോള ഉത്‌പാദന ശൃംഖലകളിലും ആഗോള മൂല്യ ശൃംഖലകളിലും ഇന്ത്യൻ പങ്കാളിത്തം വർധിപ്പിക്കുന്നതിന് സഹായിക്കും. കൂടാതെ നിരവധി തൊഴിലവസരങ്ങൾ സൃഷ്‌ടിക്കാനും പദ്ധതിയിലൂടെ സാധിച്ചേക്കും.

Also Read:രാമജന്മഭൂമി ട്രസ്റ്റിലെ അഴിമതിക്കാരെ നീക്കണം; നിർവാണി അനി അഖാര മഹന്ത്

എഡിബിയുടെ ദീർഘകാല കോർപ്പറേറ്റ് തന്ത്രമായ സ്ട്രാറ്റജി 2030 ന് അനുസൃതമായി, നിലവിലെ പദ്ധതി സുസ്ഥിരത, റോഡ് സുരക്ഷാ ഘടകങ്ങൾ എന്നിവയ്ക്കും പ്രാധാന്യം നൽകുന്നതാണ്. റോഡുകളുടെ ദീർഘകാല പരിപാലനത്തിനായി ഏഴ് വർഷത്തെ കരാറുകളാണ് നൽകുന്നത്. മെച്ചപ്പെട്ട ഡ്രെയിനേജ്, നിർണായക ഭാഗങ്ങളിൽ ഉയർത്തിയ റോഡുകൾ, പാലങ്ങളുടെയും കലുങ്കുകളുടെയും വലുപ്പം മാറ്റൽ എന്നിവ ഉൾപ്പെടെ ഹൈവേ നവീകരണത്തിൽ കാലാവസ്ഥ വ്യതിയാനത്തെ ചെറുക്കാനുള്ള നടപടികളും ഉൾപ്പെടുത്തും.

നൂതന സാങ്കേതികവിദ്യകളുടെ സഹായത്തോടെ റോഡ് സുരക്ഷ മെച്ചപ്പെടുത്താനും പദ്ധതി ശ്രദ്ധിക്കും. കൂടാതെ, തമിഴ്‌നാടിന്‍റെ ദേശീയപാതകളുടെയും മൈനർ തുറമുഖ വകുപ്പിന്‍റെയും ആസൂത്രണ ശേഷി മെച്ചപ്പെടുത്താൻ പദ്ധതി ഗുണം ചെയ്യും. കടുത്ത ദാരിദ്ര്യ നിർമ്മാർജനത്തിനുള്ള ശ്രമങ്ങൾ നിലനിർത്തിക്കൊണ്ടുതന്നെ, സമ്പന്നമായതും സമന്വയിപ്പിച്ചതും സുസ്ഥിരമായതുമായ ഏഷ്യയും പസഫിക്കും നിർമിക്കാൻ എഡിബി പ്രതിജ്ഞാബദ്ധമാണെന്ന് അധികൃതർ പറഞ്ഞു.

ABOUT THE AUTHOR

...view details