കേരളം

kerala

ETV Bharat / bharat

മുഖം മാറ്റാനൊരുങ്ങി ധാരാവി; 5000 കോടിയുടെ പുനർനിർമാണ കരാർ ഏറ്റെടുത്ത് അദാനി ഗ്രൂപ്പ് - മഹാരാഷ്ട്ര സർക്കാർ

പദ്ധതിക്കായി മഹാരാഷ്ട്ര സർക്കാർ ക്ഷണിച്ച ആഗോള ടെൻഡറിന് അദാനി ഗ്രൂപ്പടക്കം മൂന്ന് കമ്പനികളാണ് സന്നദ്ധത അറിയിച്ചത്.

Dharavi Redevelopment project  ധാരാവി പുനർനിർമ്മാണം  ധാരാവി പുനർനിർമാണ കരാർ ഏറ്റെടുത്ത് അദാനി ഗ്രൂപ്പ്  അദാനി ഗ്രൂപ്പ്  Adani Group  Dharavi  Dharavi development  ഏഷ്യയിലെ ഏറ്റവും വലിയ ചേരി  അദാനി  മഹാരാഷ്ട്ര സർക്കാർ  മുഖം മാറ്റാനൊരുങ്ങി ധാരാവി
മുഖം മാറ്റാനൊരുങ്ങി ധാരാവി; 5000 കോടിയുടെ പുനർനിർമാണ കരാർ ഏറ്റെടുത്ത് അദാനി ഗ്രൂപ്പ്

By

Published : Nov 30, 2022, 7:11 PM IST

മുംബൈ: 557 ഏക്കർ വിസ്‌തൃതിയിൽ വ്യാപിച്ചുകിടക്കുന്ന ഏഷ്യയിലെ ഏറ്റവും വലിയ ചേരി പ്രദേശമായ ധാരാവിയെ പുനർവികസിപ്പിക്കാനുള്ള കരാർ ഏറ്റെടുത്ത് അദാനി ഗ്രൂപ്പ്. 5000 കോടി രൂപയ്‌ക്കാണ് അദാനി കരാർ സ്വന്തമാക്കിയത്. പദ്ധതിക്കായി മഹാരാഷ്‌ട്ര സർക്കാർ ക്ഷണിച്ച ആഗോള ടെന്‍ഡറിന് അദാനി ഗ്രൂപ്പിനൊപ്പം ഡിഎഫ്എൽ ഗ്രൂപ്പും, നമാൻ ഗ്രൂപ്പുമായിരുന്നു താത്‌പര്യം പ്രകടിപ്പിച്ചിരുന്നത്. ഇതിൽ ഏറ്റവും ഉയർന്ന തുക വിളിച്ചതിനാൽ കരാർ അദാനി ഗ്രൂപ്പിന് ഉറപ്പിക്കുകയായിരുന്നു.

18 വർഷമായി ധാരാവിയുടെ സമഗ്ര വികസനം ലക്ഷ്യം വച്ചുകൊണ്ട് സർക്കാർ നടപ്പിലാക്കാൻ ശ്രമിക്കുന്ന പദ്ധതിയാണ് ഇപ്പോൾ യാഥാർഥ്യത്തിലാകാൻ പോകുന്നത്. ധാരാവി പുനർവികസനവുമായി ബന്ധപ്പെട്ട് 2004ലും 2009ലും 2011ലും മൂന്ന് തവണ ടെൻഡർ ബിഡ്ഡുകൾ സർക്കാർ സമർപ്പിച്ചിരുന്നു. എന്നാൽ അന്ന് വ്യവസായ ഗ്രൂപ്പുകളൊന്നും ഇതിനോട് പ്രതികരിച്ചില്ല. തുടർന്ന് 2018ൽ ആഗോള തലത്തിൽ ധാരാവി പുനർവികസന പദ്ധതിക്കായി വീണ്ടും ടെൻഡറുകൾ ക്ഷണിച്ചു.

അന്ന് അദാനി ഗ്രൂപ്പിനെ മറികടന്ന് ദുബായ്‌ ആസ്ഥാനമായ സെക്കിലിങ്ക് കമ്പനിയാണ് ഏറ്റവും ഉയർന്ന തുക വിളിച്ചത്. എന്നാൽ ചില സാങ്കേതിക പ്രശ്‌നങ്ങൾ ഉടലെടുത്തതോടെ അഡ്വക്കേറ്റ് ജനറലിന്‍റെ ശുപാർശ പ്രകാരം അന്നത്തെ സർക്കാർ 2020 ഒക്‌ടോബറിൽ ബിഡ് റദ്ദാക്കുകയായിരുന്നു. തുടർന്ന് ഏക്‌നാഥ് ഷിൻഡെ സർക്കാർ അധികാരത്തിൽ വന്നതോടെയാണ് വീണ്ടും ആഗോള ടെൻഡർ വിളിച്ചത്.

ABOUT THE AUTHOR

...view details