പൂനെ :ബാരാമതിയില്‍ പുതിയ സാങ്കേതിക കേന്ദ്രം സ്ഥാപിക്കാന്‍ ധനസഹായം നല്‍കുന്ന വ്യവസായി ഗൗതം അദാനിക്ക് നന്ദി പറഞ്ഞ് എന്‍സിപി നേതാവ് ശരദ് പവാര്‍. ബാരാമതിയിലെ വിദ്യാപ്രതിഷ്‌ഠാനില്‍ എന്‍ജിനിയറിങ് വകുപ്പിലെ പുതിയ റോബോട്ടിക് ലാബിന്‍റെ ഉദ്ഘാടന വേളയിലാണ് പവാര്‍ അദാനിക്ക് നന്ദി അറിയിച്ചത് (Sharad Pawar praises Gautam Adani). സാങ്കേതിക രംഗം ദൈനംദിനം വികസിക്കുന്ന മേഖല ആയതിനാല്‍ വിദ്യാപ്രതിഷ്‌ഠാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് പുതിയ പ്രൊജക്‌ട് തുടങ്ങിയെന്നും അദ്ദേഹം വ്യക്തമാക്കി. ഈ മാറ്റങ്ങള്‍ ഉള്‍ക്കൊണ്ട് മുന്നോട്ട് പോകാന്‍ ഒരു വിഭാഗം ഉണ്ടാക്കേണ്ടതുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി (technology institute at Baramathy)
രാജ്യത്തെ ആദ്യ ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് കേന്ദ്രം സ്ഥാപിക്കാന്‍ പോകുകയാണ്. ഇതിനുള്ള നിര്‍മാണങ്ങള്‍ പുരോഗമിക്കുകയാണ്. 25 കോടിയാണ് ഇതിന്‍റെ നിര്‍മാണച്ചെലവ്. ഒന്ന് രണ്ട് പേരോട് സഹായം അഭ്യര്‍ഥിച്ചു. അവര്‍ നല്‍കുകയും ചെയ്‌തതായി പവാര്‍ വ്യക്തമാക്കി. ഈ കേന്ദ്രത്തിനായി 25 കോടി രൂപയുടെ ചെക്ക് നല്‍കി സഹായിച്ച ഗൗതം അദാനിയെ മറക്കാനാകില്ലെന്നും പവാര്‍ വ്യക്തമാക്കി. നിര്‍മാണരംഗത്തെ അതികായരായ സിഫോടെക് പത്ത് കോടി നല്‍കി. അവര്‍ക്കും അദ്ദേഹം നന്ദി അറിയിച്ചു.
ജനുവരി 17 മുതല്‍ 22 വരെ ബാരാമതിയില്‍ ഒരു കാര്‍ഷിക പ്രദര്‍ശനം സംഘടിപ്പിക്കുമെന്നും പവാര്‍ അറിയിച്ചു. ക്രുഷി വികാസ് പ്രതിഷ്‌ഠാന്‍റെ സഹായത്തോടെയാണ് ഇത് സംഘടിപ്പിക്കുന്നത്. ലക്ഷക്കണക്കിന് കര്‍ഷകര്‍ ഇതില്‍ പങ്കെടുക്കും (Robotic lab). നിലവില്‍ ഉത്പാദനങ്ങളെല്ലാം ചൈനയിലാണ്. ഇത് എന്തുകൊണ്ട് ഇന്ത്യയിലേക്ക് ആക്കിക്കൂടാ. പുതിയ തലമുറയെ അതിന് വേണ്ടി ശാക്തീകരിക്കേണ്ടതുണ്ട്. ഇന്ത്യ യുവാക്കളുടെ രാജ്യമാണ്. ലോകം അംഗീകരിക്കണമെങ്കില്‍ അവര്‍ക്ക് മതിയായ സാങ്കേതിക പരിജ്ഞാനം കൂടി വേണം. പവാര്‍ കൂട്ടിച്ചേര്‍ത്തു.