കേരളം

kerala

ETV Bharat / bharat

ലോകത്തിലെ രണ്ടാമത്തെ ഏറ്റവും വലിയ സമ്പന്നനായി ഗൗതം അദാനി - ലോകത്തിലെ ശതകോടിശ്വരന്‍മാര്‍

ഫോര്‍ബ്‌സിന്‍റെ റിയല്‍ ടൈം ബില്യണേഴ്‌സ് പട്ടികയിലാണ് അദാനി രണ്ടാം സ്ഥാനത്ത് വന്നത്.

Adani becomes 2nd richest person  ഗൗദം അദാനി  ഫോര്‍ബ്‌സിന്‍റെ റിയല്‍ ടൈം ബില്യണേഴ്‌സ് പട്ടിക  അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ ഗൗദം അദാനി  ലോകത്തിലെ ശതകോടിശ്വരന്‍മാര്‍  worlds richest persons
ലോകത്തിലെ രണ്ടാമത്തെ ഏറ്റവും വലിയ സമ്പന്നനായി ഗൗദം അദാനി

By

Published : Sep 16, 2022, 6:28 PM IST

ന്യൂഡല്‍ഹി: ലോകത്തിലെ രണ്ടാമത്തെ സമ്പന്നനായി അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ ഗൗതം അദാനി. ഫോര്‍ബ്‌സിന്‍റെ തല്‍സമയ ശതകോടിശ്വരന്‍മാരുടെ ലിസ്റ്റ് പ്രകാരണമാണ് ഗൗതം അദാനി രണ്ടാം സ്ഥാനത്ത് വന്നത്. ഫ്രഞ്ച് ആഡംബര ബ്രാന്‍ഡായ ലൂയി വ് ടോണിന്‍റെ സഹസ്ഥാപകന്‍ ബെര്‍നാര്‍ഡ് അര്‍നോള്‍ട്ടിനെയാണ് അദാനി പിന്നിലാക്കിയത്. 153.9 ബില്യണ്‍ യുസ് ഡോളറാണ് അദാനിയുടെ ആസ്തി.

അര്‍നോള്‍ട്ടിന്‍റെ ആസ്ഥി 153.7 ബില്യണ്‍ ഡോളറും. ടെസ്‌ല സിഇഒ ഇലോണ്‍ മസ്‌ക് മാത്രമാണ് ശതകോടിശ്വരന്‍മാരുടെ ലിസ്റ്റില്‍ അദാനിക്ക് മുന്നിലുള്ളത്. ഇലോണ്‍ മസ്‌കിന്‍റെ ആസ്തി 273.5 ബില്യണ്‍ ഡോളറിന് മുകളിലാണ്. ഇന്ത്യന്‍ ശതകോടിശ്വരനായ മുകേഷ് അംബാനി ലിസ്റ്റില്‍ എട്ടാ സ്ഥാനത്താണ് ഉള്ളത്. 91.9 ബില്യണ്‍ ഡോളറാണ് മുകേഷ് അംബാനിയുടെ ആസ്തി.

ഒന്നാം തലമുറ സംരംഭകനാണ് ഗൗതം അദാനി. ഓഹിരിവിപണിയില്‍ ലിസ്റ്റ് ചെയ്യപ്പെട്ട ഏഴ് കമ്പനികള്‍ അടങ്ങുന്നതാണ് അദാനി ഗ്രൂപ്പ്. ഇന്ധനം, തുറമുഖങ്ങള്‍, ലൊജിസ്റ്റിക്‌സ്, ഖനനം, ഗ്യാസ്, പ്രതിരോധം, എയറോസ്പേസ്, വിമാനത്താവളങ്ങള്‍ എന്നീ മേഖലകളില്‍ വ്യാപിച്ച് കിടക്കുന്നതാണ് അദാനിയുടെ വ്യവസായ സാമ്രാജ്യം.

ABOUT THE AUTHOR

...view details