കേരളം

kerala

ETV Bharat / bharat

'പ്രൊഫഷണല്‍ പ്രതിബദ്ധത' മാനിക്കണം; ജാക്വലിന്‍ ഫെര്‍ണാണ്ടസിന് ദുബായ് യാത്രാനുമതി

സാമ്പത്തിക തട്ടിപ്പ് കേസില്‍ വിചാരണ അന്വേഷണം നേരിടുന്ന ബോളിവുഡ് നായിക ജാക്വലിന്‍ ഫെര്‍ണാണ്ടസിന് പരിപാടിയില്‍ പങ്കെടുക്കുന്നതിനായി ദുബായിലേക്ക് യാത്രാനുമതി നല്‍കി പട്യാല ഹൗസ് കോടതി.

By

Published : Jan 27, 2023, 3:53 PM IST

Actress Jacqueline Fernandez  Actress Jacqueline Fernandez to fly to Dubai  Dubai  Bollywood Actress Jacqueline Fernandez  Bollywood Actress  പ്രൊഫഷണല്‍ പ്രതിബദ്ധത  ബോളിവുഡ് നടി  ബോളിവുഡ്  ദുബൈയിലേക്ക് യാത്രാനുമതി  യാത്രാനുമതി നല്‍കി കോടതി  സാമ്പത്തിക തട്ടിപ്പ്  അന്വേഷണം നേരിടുന്ന ബോളിവുഡ് നായിക  ദുബൈ  പട്യാല ഹൗസ് കോടതി  കോടതി  ന്യൂഡല്‍ഹി  ജാക്വലിന്‍
ബോളിവുഡ് നടി ജാക്വലിന്‍ ഫെര്‍ണാണ്ടസിന് ദുബൈയിലേക്ക് യാത്രാനുമതി നല്‍കി കോടതി

ന്യൂഡല്‍ഹി:സാമ്പത്തിക തട്ടിപ്പ് കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട ബോളിവുഡ് നായിക ജാക്വലിന്‍ ഫെര്‍ണാണ്ടസിന് ദുബായിലേക്ക് യാത്രാനുമതി നല്‍കി കോടതി. ദുബായില്‍ നടക്കുന്ന പെപ്‌സികോ ഇന്ത്യ കോണ്‍ഫറന്‍സില്‍ പങ്കെടുക്കുന്നതിനായി ജനുവരി 27 മുതല്‍ 30 വരെ പോകാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് താരം ബുധനാഴ്‌ച നല്‍കിയ അപേക്ഷ പരിഗണിച്ചാണ് കോടതി യാത്രക്ക് അനുമതി നല്‍കിയത്. സാമ്പത്തിക തട്ടിപ്പ് വീരന്‍ സുകേഷ് ചന്ദ്രശേഖർ ഉൾപ്പെടെയുള്ളവരുമായി ബന്ധപ്പെട്ട 200 കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പ് കേസിൽ എൻഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റിന്‍റെ (ഇഡി) അന്വേഷണം നേരിടുകയാണ് ജാക്വലിന്‍ ഫെര്‍ണാണ്ടസ്.

പ്രൊഫഷന്‍ മാനിച്ച്:കമ്പനിയുമായി കരാര്‍ ബാധ്യതയുണ്ടെന്നും അത് ലംഘിക്കുന്ന പക്ഷം തനിക്കുനേരെ കേസെടുക്കാമെന്നും ചൂണ്ടിക്കാണിച്ചായിരുന്നു ജാക്വലിന്‍ പട്യാല ഹൗസ് കോടതിയില്‍ അനുമതിക്കായി അപേക്ഷിച്ചത്. എന്നാല്‍ താരത്തിന് ഇത്തരത്തില്‍ ഒരു കരാറുള്ളതായി മുമ്പ് അറിയിച്ചിരുന്നില്ലെന്നും അതിനാല്‍ താരത്തെ പോകാന്‍ അനുവദിക്കരുതെന്നും ഇ.ഡി കോടതിയില്‍ എതിര്‍ത്തു. അതേസമയം അവര്‍ക്ക് പ്രൊഫഷണല്‍ പ്രതിബദ്ധതയുണ്ടെന്നും ആയതുകൊണ്ടുതന്നെ വ്യക്തിസ്വാതന്ത്ര്യം വെട്ടിച്ചുരുക്കാന്‍ കഴിയില്ലെന്നും അറിയിച്ചായിരുന്നു പാട്യാല ഹൗസ് കോടതിയിലെ അഡീഷണൽ സെഷൻസ് ജഡ്‌ജി ശൈലേന്ദ്ര മാലിക് താരത്തിന് യാത്രാനുമതി നല്‍കിയത്. ഇതോടെ ജാക്വലിന്‍ ഫെര്‍ണാണ്ടസ് ജനുവരി 29 ന് നടക്കുന്ന പരിപാടിയില്‍ മറ്റ് താരങ്ങള്‍ക്കൊപ്പം പങ്കെടുക്കും.

അന്ന് വേണ്ട, ഇന്ന് പോകാം: കേസുമായി ബന്ധപ്പെട്ട് തിങ്കളാഴ്‌ച നേരിട്ട് ഹാജരാകുന്നതില്‍ നിന്നും താരത്തിന് കോടതി ഇളവ് നല്‍കിയിരുന്നു. കൂടാതെ കേസില്‍ വാദം കേള്‍ക്കുന്നത് ഫെബ്രുവരി 15 ലേക്ക് മാറ്റുകയും ചെയ്‌തിരുന്നു. എന്നാല്‍ രോഗിയായി കഴിയുന്ന മാതാവിനെ കാണാന്‍ ബഹ്‌റൈനിലേക്ക് പോകാനുള്ള യാത്രാനുമതിക്കായി കഴിഞ്ഞ ഡിസംബറില്‍ ജാക്വലിന്‍ കോടതിയെ സമീപിച്ചിരുന്നു. പക്ഷെ കോടതി യാത്രാനുമതി നിഷേധിക്കുകയായിരുന്നു.

തട്ടിപ്പില്‍ വീണതെങ്ങനെ:നിരവധി രാഷ്‌ട്രീയക്കാർ, സെലിബ്രിറ്റികൾ, വ്യവസായികൾ എന്നിവരിൽ നിന്നായി വിവാദ വ്യവസായി സുകേഷ് ചന്ദ്രശേഖർ പണം തട്ടിയതുമായി ബന്ധപ്പെട്ടുള്ളതാണ് ജാക്വലിന്‍ ഉള്‍പ്പെടുന്ന സാമ്പത്തിക തട്ടിപ്പ് കേസ്. ഫാര്‍മ കമ്പനിയായ റാന്‍ബാക്‌സിയുടെ മുന്‍ ഉടമ ശിവീന്തര്‍ മോഹന്‍ സിങിന്‍റെ ഭാര്യ അതിഥി സിങില്‍ നിന്ന് 200 കോടി രൂപ തട്ടിയതും ഇതില്‍ ഉള്‍പ്പെടുന്നു. കേസില്‍ സുകേഷ് ജാമ്യത്തില്‍ കഴിയവെ ജാക്വലിന് മുംബൈയിൽ നിന്ന് ചെന്നൈയിലേക്കുള്ള ചാർട്ടേഡ് വിമാനം ബുക്ക് ചെയ്‌തു നല്‍കുകയും വിലകൂടിയ സമ്മാനങ്ങൾ അയച്ചുകൊടുക്കുയും ചെയ്‌തു എന്നതാണ് താരത്തെ കേസിലേക്കെത്തിച്ചത്. മാത്രമല്ല അദിഥി സിങ്ങിൽ നിന്ന് തട്ടിയെടുത്ത ഭീമമായ പണം അദ്ദേഹം ജാക്വലിന് കൈമാറിയതായും അന്വേഷണസംഘം സംശയിക്കുന്നുണ്ട്.

ABOUT THE AUTHOR

...view details