മുംബൈ: ബോളിവുഡ് നടൻ ചങ്കി പാണ്ഡെയുടെ മകൾ അനന്യ പാണ്ഡെയെ എൻസിബി രണ്ടര മണിക്കൂറോളം ചോദ്യം ചെയ്തു. എൻസിബി മുംബൈ സോണൽ ഡയറക്‌ടർ സമീർ വാങ്കഡെ വ്യാഴം, വെള്ളി ദിവസങ്ങളിൽ അനന്യയെ ചോദ്യം ചെയ്തെങ്കിലും മതിയായ വിവരങ്ങൾ ലഭിച്ചില്ല. ഈ സാഹചര്യത്തിലാണ് വീണ്ടും ചോദ്യം ചെയ്യുന്നതിനായി ഇന്ന് രാവിലെ 11 മണിക്ക് എൻസിബി ഓഫീസിൽ ഹാജരാകാൻ സമൻസ് അയച്ചത്.
ALSO READ:താലിബാനെ ഭീകര പട്ടികയില്‍ നിന്നും ഒഴിവാക്കാന്‍ റഷ്യ; സ്വാഗതം ചെയ്‌ത് അഫ്‌ഗാന്‍
ആര്യന്‍ ഖാന്‍ ഉള്‍പ്പടെയുള്ളവര്‍ അറസ്‌റ്റിലായ ആഡംബര കപ്പലിലെ ലഹരിപ്പാര്‍ട്ടി കേസുമായി ബന്ധപ്പെട്ട് അനന്യയുടെ മുംബൈയിലെ വീട്ടില്‍ റെയ്‌ഡ് നടന്നിരുന്നു. പിന്നാലെയാണ് ചോദ്യം ചെയ്യലിന് വിളിപ്പിച്ചത്. വീട്ടില്‍ നടന്ന പരിശോധനയില്‍ നടിയുടെ ലാപ്ടോപ്പും മൊബൈല്‍ ഫോണും പിടിച്ചെടുത്തിരുന്നു.
ആര്യനുമായുള്ള ചില വാട്‌സ് ആപ്പ് ചാറ്റുകള്‍ എന്‍സിബി കണ്ടെത്തിയിട്ടുണ്ട്. അനന്യ പാണ്ഡെ കേസില്‍ നിര്‍ണായക കണ്ണിയാണെന്നാണ് ഉദ്യോഗസ്ഥരില്‍ നിന്ന് ലഭിക്കുന്ന വിവരം.