ചെന്നൈ:ആദായനികുതി വകുപ്പ് നടൻ വിജയ്‌ക്കെതിരെ ചുമത്തിയ ഒന്നരക്കോടിയുടെ പിഴ സ്റ്റേ ചെയ്‌ത് മദ്രാസ് ഹൈക്കോടതി. 2016-17 വര്‍ഷത്തിലെ അധികവരുമാനം സ്വമേധയ വെളിപ്പെടുത്തിയില്ലെന്ന് ആരോപിച്ചാണ് പിഴയിട്ടിരുന്നത്. ജസ്റ്റിസ് അനിത സുമന്തിന്‍റേതാണ് ഈ വിധി.
നടന്‍ വിജയ്‌ക്കെതിരായ ഒന്നരക്കോടിയുടെ പിഴയ്‌ക്ക് സ്റ്റേ; ആദായനികുതി വകുപ്പിന് തിരിച്ചടി - actor vijay
2016-17 വര്‍ഷത്തിലെ അധികവരുമാനം സ്വമേധയ വെളിപ്പെടുത്തിയില്ലെന്ന് ആരോപിച്ചാണ് നടൻ വിജയ്‌ക്കെതിരെ ആദായനികുതി വകുപ്പ് ഒന്നരക്കോടി പിഴ ചുമത്തിയത്. കാലപരിധിക്ക് ശേഷം പിഴ ചുമത്തിയെന്ന് ബോധ്യപ്പെട്ടതിന്‍റെ അടിസ്ഥാനത്തിലാണ് കോടതിയുടെ വിധി.
15 കോടിയുടെ അധികവരുമാനം വിജയ് സ്വമേധയ വെളിപ്പെടുത്തിയില്ലെന്ന് ആരോപിച്ചാണ് ആദായനികുതി വകുപ്പ് ഒന്നരക്കോടി പിഴയിട്ടത്. 2020 ൽ നടന്‍റെ വസതിയിൽ നടത്തിയ റെയ്‌ഡുകളുടെ അടിസ്ഥാനത്തിലാണ് വകുപ്പ് പിഴ ചുമത്തിയത്. ഇത് ചോദ്യം ചെയ്‌ത് വിജയ് നൽകിയ ഹർജി പരിഗണിക്കവെയാണ് ജസ്റ്റിസ് അനിത സുമന്ത് ഓഗസ്റ്റ് 16 ന് സ്റ്റേ പുറപ്പെടുവിച്ചത്.
2016-17 വർഷത്തെ പിഴ തുക ആവശ്യപ്പെട്ട് 2018 ഡിസംബർ 11നാണ് നോട്ടിസ് നല്‍കിയത്. കാലപരിധിക്ക് ശേഷം ചുമത്തിയ പിഴ നിയമാനുസൃതമല്ലെന്ന വിജയ്‌യുടെ അഭിഭാഷകന്‍റെ വാദം മുഖവിലയ്‌ക്കെടുത്താണ് കോടതി ഇടക്കാല സ്റ്റേ നല്‍കിയത്.