തമിഴ് താരം അശോക് സെൽവനും നടി കീർത്തി പാണ്ഡ്യനും (സെപ്റ്റംബര്‍ 13) വിവാഹിതരായി (Ashok Selvan And Keerthi Pandian Get Married). കീർത്തിയുടെ ജന്മനാടായ തിരുനെൽവേലിയിലെ ഇട്ടേരിയിൽ സംഘടിപ്പിച്ച ചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. തിരുനെൽവേലിയിലെ സേതു അമ്മാൾ ഫാമിൽ വച്ചായിരുന്നു വിവാഹം (Ashok Selvan Keerthi Pandian wedding).
നടനും നിർമ്മാതാവുമായ അരുൺ പാണ്ഡ്യന്റെ മകളാണ് കീർത്തി പാണ്ഡ്യന്. ക്രീം നിറമുള്ള പട്ടുസാരിയായിരുന്നു കീര്‍ത്തിയുടെ വിവാഹ വേഷം. ക്രീം നിറമുള്ള പട്ടിന്റെ കുര്‍ത്തയും മുണ്ടും ധരിച്ചാണ് അശോക് സെല്വന് വിവാഹ വേദിയില്‍ എത്തിയത്.
തന്റെ വിവാഹ ചിത്രങ്ങള്‍ അശോക് സെല്വന് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിട്ടുണ്ട്. 'ഹൃദയം സ്നേഹത്താല്‍ കലര്‍ന്നിരിക്കുന്നു, നന്ദി' -എന്ന് കുറിച്ചുകൊണ്ട് അശോക് സെല്വന് വിവാഹ ചിത്രങ്ങള്‍ എക്സില്‍ (ട്വിറ്റര്‍) പങ്കുവച്ചു (Ashok Selvan shares wedding pictures).
നടിയും ബിഗ് ബോസ് താരവുമായ രമ്യ പാണ്ഡ്യന്റെ ബന്ധുവാണ് കീർത്തി പാണ്ഡ്യന്. അശോക് - കീര്‍ത്തി വിവാഹ ചിത്രങ്ങള്‍ രമ്യ പാണ്ഡ്യനും സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിട്ടുണ്ട്. 'എന്റെ പ്രിയപ്പെട്ട കണ്മണിക്ക് സന്തോഷകരമായ ഒരു ദാമ്പത്യ ജീവിതം നേരുന്നു. ഞങ്ങളുടെ കുടുംബത്തിലേക്ക് അശോക് സെൽവൻ മാപ്പിളൈയ്ക്ക് സ്വാഗതം' - രമ്യ പാണ്ഡ്യന് കുറിച്ചു.
Also Read: പരിനീതി - രാഘവ് വിവാഹം ഉദയ്പൂരില്‍?; കൊട്ടാരം വേദിയായേക്കുമെന്ന് റിപ്പോര്‍ട്ട്