കേരളം

kerala

ETV Bharat / bharat

അപ്രതീക്ഷിതമായി അജിത് പെരുവെമ്പ്‌ ക്ഷേത്രത്തിൽ ; ഓടിക്കൂടി ആരാധകർ - തല അജിത്

വ്യാഴാഴ്‌ച പുലർച്ചെ 4.30നാണ് തമിഴ് സൂപ്പർ താരം അജിത് കുമാർ പെരുവെമ്പ്‌ ഊട്ടുകുളങ്ങര ക്ഷേത്രത്തിൽ ദർശനത്തിനെത്തിയത്

Actor Ajith kumar visit peruvemba temple Palakkad  തമിഴകത്തിന്‍റെ 'തല' പെരുവെമ്പ്‌ ക്ഷേത്രത്തിൽ  അജിത് കുമാർ പെരുവെമ്പ് ക്ഷേത്രത്തിൽ  അപ്രതീക്ഷിത സന്ദർശനം നടത്തി തല അജിത്  പെരുവെമ്പ്‌ ഊട്ടുകുളങ്ങര ക്ഷേത്രം  അജിത് കുമാർ പാലക്കാട്  തല അജിത്  Thala Ajith kumar
തമിഴകത്തിന്‍റെ 'തല' പെരുവെമ്പ്‌ ക്ഷേത്രത്തിൽ; താരത്തെക്കാണാൻ ഓടിയെത്തി ആരാധകർ

By

Published : Mar 31, 2022, 4:22 PM IST

Updated : Mar 31, 2022, 4:28 PM IST

പാലക്കാട് : പെരുവെമ്പ്‌ ഊട്ടുകുളങ്ങര ക്ഷേത്രത്തിൽ വ്യാഴാഴ്‌ച പുലര്‍ച്ചെ അപ്രതീക്ഷിതമായെത്തിയ സന്ദർശകനെ കണ്ട ഞെട്ടലിലാണ് ഭാരവാഹികളും നാട്ടുകാരുമെല്ലാം. തമിഴകത്തെ സൂപ്പർ താരം അജിത്താണ് ഊട്ടുകുളങ്ങര ഭഗവതി ക്ഷേത്രത്തിൽ അപ്രതീക്ഷിത ദർശനം നടത്തിയത്‌.

പുലർച്ചെ 4.30 ന് എത്തിയ അദ്ദേഹം തൊഴുത് വഴിപാടുകൾ നേര്‍ന്നു. തുടർന്ന് ക്ഷേത്രത്തിലെ ഭാരവാഹികളോടൊപ്പവും വിവരമറിഞ്ഞെത്തിയ അയൽവാസികളോടൊത്തും ഫോട്ടോയ്ക്ക്‌ പോസ്‌ ചെയ്തതിനുശേഷം 5 മണിയോടെ മടങ്ങി. വിവരം സാമൂഹ മാധ്യമങ്ങളിലൂടെയറിഞ്ഞ്‌ ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ആരാധകർ പെരുവെമ്പിലെത്തിയെങ്കിലും അദ്ദേഹം മടങ്ങിയതിനാൽ നിരാശരായി തിരികെ പോകേണ്ടിവന്നു.

2015ലും അജിത് ഊട്ടുകുളങ്ങര ക്ഷേത്രം സന്ദർശിച്ചിരുന്നു. അന്ന് കുടുംബസമേതം എത്തിയ നടനെ കാണാൻ ആരാധകർ വളഞ്ഞതോടെ ക്ഷേത്ര സന്ദർശനം അവസാനിപ്പിച്ച് അദ്ദേഹം നേരത്തെ മടങ്ങിയിരുന്നു.അജിത്തിന്‍റെ പിതാവ്‌ പാലക്കാട്ടുകാരനാണ്.

ALSO READ:'ദിലീപിനെ വീട്ടിൽ ചെന്നല്ല കണ്ടത്, ഒപ്പം കാപ്പികുടിക്കാനുമല്ല പോയത്' ; വിമാനത്തിലുണ്ടായാല്‍ എടുത്തുചാടണോയെന്നും രഞ്ജിത്ത്

കുടുംബത്തിൻ്റെ അടിമക്കാവ്‌ ഊട്ടുകുളങ്ങര ഭഗവതിയാണെന്ന വിശ്വാസത്തിലാണ് താരം ക്ഷേത്ര സന്ദർശനം നടത്തുന്നതെന്നാണ് ഭാരവാഹികൾ പറയുന്നത്. താരത്തിന്‍റേതായി ഏറ്റവും അവസാനം പുറത്തിറങ്ങിയ 'വലിമൈ' ബോക്‌സോഫീസിൽ വൻ വിജയമാണ് സ്വന്തമാക്കിയത്.

Last Updated : Mar 31, 2022, 4:28 PM IST

ABOUT THE AUTHOR

...view details