ന്യൂഡൽഹി:സമൂഹമാധ്യമങ്ങൾ ദുരുപയോഗം ചെയ്യുന്നതിനെതിരെ മുന്നറിയിപ്പുമായി കേന്ദ്രം. വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നതിനും ആക്രമണത്തിന് പ്രേരിപ്പിക്കുന്നതിനും സമൂഹമാധ്യമങ്ങൾ ഉപയോഗിച്ചാൽ നടപടിയെടുക്കുമെന്ന് കേന്ദ്ര വിവരസാങ്കേതിക മന്ത്രി രവിശങ്കർ പ്രസാദ് അറിയിച്ചു.
സമൂഹമാധ്യമങ്ങൾ ഇന്ത്യൻ നിയമങ്ങൾ അനുസരിക്കണം: കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ് - social media
കർഷക പ്രക്ഷോഭവുമായി ബന്ധപ്പെട്ടുള്ള പ്രകോപനപരമായ ട്വീറ്റുകൾ നീക്കം ചെയ്യണമെന്ന് കേന്ദ്രസർക്കാർ ആവശ്യപ്പെട്ടിരുന്നു
വ്യാപാരം നടത്തുമ്പോൾ കമ്പനികൾ ഇന്ത്യൻ നിയമങ്ങൾ പാലിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. ഫേസ്‌ബുക്ക്, ട്വിറ്റർ എന്നിവയുടെ പേരെടുത്ത് പറഞ്ഞു കൊണ്ടാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ഡിജിറ്റൽ ഇന്ത്യ പദ്ധതിയിൽ വലിയ പങ്ക് വഹിക്കുന്ന സമൂഹമാധ്യമങ്ങൾ സാധാരണ ജനങ്ങളെ ശാക്തീകരിക്കുന്നതിന് സഹായിക്കുന്നുണ്ട്. എന്നാൽ സമൂഹമാധ്യമത്തിലൂടെ വ്യാജവാർത്തകൾ പ്രചരിപ്പിക്കാനും ആക്രമണത്തിന് പ്രേരിപ്പിക്കാനും ശ്രമിച്ചാൽ നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. അമേരിക്കയിൽ ക്യാപിറ്റൽ ഹിൽ ആക്രമണത്തിലും ചെങ്കോട്ടയിലുണ്ടായ ആക്രമണത്തിലും വ്യത്യസ്ത നിലപാടുകളാണ് സമൂഹമാധ്യമങ്ങൾ സ്വീകരിച്ചതെന്നും എന്നാൽ ഇത് സ്വീകാര്യമല്ലെന്നും അദ്ദേഹം പറഞ്ഞു.
കർഷക പ്രക്ഷോഭവുമായി ബന്ധപ്പെട്ടുള്ള പ്രകോപനപരമായ ട്വീറ്റുകൾ നീക്കം ചെയ്യണമെന്ന് കേന്ദ്രസർക്കാർ ആവശ്യപ്പെട്ടിരുന്നു. എന്നാൽ അതിൽ കാലതാമസം വന്നതിൽ കേന്ദ്രം അതൃപ്തി രേഖപ്പെടുത്തി.
TAGGED:
സമൂഹമാധ്യമങ്ങൾ