ബെംഗളൂരു: കര്‍ണാടകയില്‍ പിഡബ്ല്യുഡി ഉദ്യോഗസ്ഥരുടെ വീടുകളില്‍ നിന്നായി കോടികളുടെ കള്ളപ്പണം പിടിച്ചെടുത്ത് ആന്‍റി കറപ്‌ഷന്‍ ബ്യൂറോ. പിഡബ്ല്യുഡി ജൂനിയര്‍ എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ ശാന്തഗൗഡയുടെ കല്‍ബുര്‍ഗിയിലെ രണ്ട് വീടുകളില്‍ നിന്നാണ് കോടികളുടെ കള്ളപ്പണം പിടിച്ചെടുത്തത്.
ഡ്രെയിനേജ് പെപ്പിനുള്ളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു പണം. പ്ലംബറെ വിളിച്ചുവരുത്തി പൈപ്പ് മുറിച്ചാണ് അന്വേഷണ സംഘം പണം പിടിച്ചെടുത്തത്. രണ്ട് വസതികളില്‍ നിന്നായി 54.50 ലക്ഷം രൂപയും 100 ഗ്രാം സ്വര്‍ണവുമാണ് അന്വേഷണ സംഘം കണ്ടെടുത്തത്.
പണവും സ്വര്‍ണവുമൊളിപ്പിച്ചത് ഡ്രെയിനേജ് പൈപ്പില്‍ ; പിടികൂടിയത് കോടികളുടെ കള്ളപ്പണം Also read: ആഡംബര ബൈക്ക് മോഷ്ടാക്കള്‍ പിടിയില്‍
കല്‍ബുര്‍ഗിയിലെ ഇയാളുടെ രണ്ട് വീടുകളും സീല്‍ ചെയ്‌തു. ഇതിന് പുറമേ സ്‌കൂള്‍ ബസ് ഉള്‍പ്പെടെ നിരവധി വാഹനങ്ങളും 36 ഏക്കര്‍ കൃഷി ഭൂമിയുടെ ഉടമസ്ഥാവകാശ രേഖകളും 15 ലക്ഷം രൂപ വിലമതിക്കുന്ന വീട്ടുപകരണങ്ങളും പിടിച്ചെടുത്തിട്ടുണ്ട്.
ഗഡഗ് കൃഷി വകുപ്പ് ജോയിന്‍റ് ഡയറക്‌ടര്‍ ടി.എസ് രുദ്രേശപ്പയുടെ ശിവമോഗയിലെ വസതിയില്‍ നടത്തിയ പരിശോധനയില്‍ 9.400 കിലോ സ്വര്‍ണ ബിസ്‌ക്കറ്റുകളും മൂന്ന് കിലോ വെള്ളിയും പതിനഞ്ച് ലക്ഷം രൂപയും പിടിച്ചെടുത്തു. ശിവമോഗയിലെ ഇയാളുടെ രണ്ട് വീടുകളും സീല്‍ ചെയ്‌തു.
2 ഏക്കര്‍ കൃഷി ഭൂമിയുടെ ഉടമസ്ഥാവകാശ രേഖകളും 20 ലക്ഷം രൂപ വിലമതിക്കുന്ന വീട്ടുപകരണങ്ങളും നിരവധി വാഹനങ്ങളും അന്വേഷണ സംഘം പിടിച്ചെടുത്തു.
കര്‍ണാടകയില്‍ 68 ഇടങ്ങളിലായി 15 സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ വീടുകളിലാണ് ആന്‍റി കറപ്‌ഷന്‍ ബ്യൂറോ റെയ്‌ഡ് നടത്തിയത്.