മുസാഫര്‍ നഗര്‍:കൊടും കുറ്റവാളിയുടെ വീട് ജെസിബി ഉപയോഗിച്ച് ഇടിച്ച് നിരത്തി ഉത്തര്‍ പ്രദേശ് പൊലീസ്. യോഗി ആദിത്യ നാഥ് സര്‍ക്കാറിന്‍റെ നിര്‍ദ്ദേശപ്രകാരമാണ് കുറ്റവാളികള്‍ക്കെതിരായ നടപടി. സംസ്ഥാനത്തെ ഗുണ്ട ആക്രമണങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കുന്നതിന്‍റെ ഭാമായി സര്‍ക്കാര്‍ അനുമതിയോടെ പെലീസ് കുറ്റവാളികളുടെ വീട് പൊളിക്കുകയും ഉപകരണങ്ങള്‍ പൊലീസ് സ്റ്റേഷനിലേക്ക് മാറ്റുകയും ചെയ്യുന്നത്.
ഇതിനായി 'ബാബ കാ ബുള്‍ഡോസര്‍' എന്ന പേരില്‍ ഒരു പരിപാടിയും സര്‍ക്കാര്‍ ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം മൊറാദാബാദ് ജില്ലയിലെ മുസാഫര്‍ സിറ്റി കോട്വായ് പ്രദേശത്തെ കൊടും കുറ്റവാളിയായ പെര്‍വീസ് സെയ്ഫിയുടെ വീട് പൊലീസ് പൊളിച്ചു. ഇയാളും കൂട്ടാളികളും ചേര്‍ന്ന് നിരവധി മോഷണങ്ങളാണ് സംസ്ഥാനത്ത് നടത്തിയത്.