ഹൈദരാബാദ് : ഷംഷാബാദിലെ രാജീവ് ഗാന്ധി അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ 1.38 കോടി രൂപ വിലമതിക്കുന്ന സ്വര്‍ണം പിടികൂടി. ഇന്നലെ പുലർച്ചെ എഫ്‌ഇസഡ് 461 വിമാനത്തിൽ ദുബായിൽ നിന്ന് വന്ന യാത്രക്കാരന്‍റെ ബാഗില്‍ നിന്നാണ് 2961 ഗ്രാം സ്വർണം പിടിച്ചെടുത്തത്. 24 കാരറ്റ് സ്വർണ ബിസ്‌ക്കറ്റുകളും 1414 ഗ്രാം ഭാരമുള്ള 18 കാരറ്റ് ആഭരണങ്ങളുമാണ് ബാഗില്‍ നിന്ന് കണ്ടെത്തിയത്.
ദുബായില്‍ നിന്നെത്തിയ യാത്രക്കാരനില്‍ നിന്ന് പിടിച്ചെടുത്തത് 1.38 കോടി വിലമതിക്കുന്ന സ്വര്‍ണം ; അറസ്റ്റില്‍ - സ്വര്‍ണം
ഇന്നലെ പുലർച്ചെ എഫ്‌ഇസഡ് 461 വിമാനത്തിൽ ദുബായിൽ നിന്ന് വന്ന യാത്രക്കാരന്‍റെ ബാഗില്‍ നിന്നാണ് 2961 ഗ്രാം സ്വർണം പിടിച്ചെടുത്തത്. 24 കാരറ്റ് സ്വർണ ബിസ്‌ക്കറ്റുകളും 1414 ഗ്രാം ഭാരമുള്ള 18 കാരറ്റ് ആഭരണങ്ങളുമാണ് ബാഗില്‍ നിന്ന് കണ്ടെത്തിയത്
ഷംഷാബാദ് വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണ വേട്ട
യാത്രക്കാരനെ കസ്റ്റംസ് കസ്റ്റഡിയില്‍ എടുത്തു. ഇയാളെ വിശദമായി ചോദ്യം ചെയ്‌ത് വരികയാണ്. ദുബായിൽ നിന്ന് ഇന്ത്യയിലേക്ക് സ്വർണ ബിസ്‌കറ്റുകളും ആഭരണങ്ങളും അനധികൃതമായി കടത്തുന്നതിന് പിന്നിലെ പ്രധാന കണ്ണികളെ കണ്ടെത്താനുള്ള അന്വേഷണം ആരംഭിച്ചതായി ഹൈദരാബാദ് കസ്റ്റംസ് വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ അറിയിച്ചു.