ഹർ ഘർ തിരംഗ കാമ്പയിനിന്‍റെ ഭാഗമായി ബോളിവുഡ് താരം ആമിർ ഖാൻ: വീഡിയോ കാണാം - മുംബൈ വാർത്തകൾ
ഹർ ഘർ തിരംഗ കാമ്പയിനിൽ ബോളിവുഡ് താരം ആമിർ ഖാനും പങ്കുചേർന്നു. മുംബൈയിലുള്ള താരത്തിന്‍റെ വസതിയിലാണ് പതാക ഉയർത്തിയത്.
ഹർ ഘർ തിരംഗ കാമ്പയിനിന്‍റെ ഭാഗമായി ബോളിവുഡ് താരം ആമിർ ഖാൻ: വീഡിയോ കാണാം
മുംബൈ: സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി എല്ലാ വീടുകളിലും പതാക ഉയർത്തണമെന്ന ഹർ ഘർ തിരംഗ കാമ്പയിനിന്‍റെ ഭാഗമായി ബോളിവുഡ് താരം ആമിർ ഖാൻ മുംബൈയിലുള്ള തന്‍റെ വസതിയിൽ പതാക ഉയർത്തി. ത്രിവർണ പതാക കെട്ടിയ വീടിന്‍റെ ബാൽക്കണിയിൽ താരവും മകൾ ഇറാ ഖാനും നിൽക്കുന്ന ദൃശ്യം പുറത്തുവന്നു. 75-ാം സ്വാതന്ത്ര്യ ദിനാഘോഷത്തിന്‍റെ ഭാഗമായി ആഗസ്‌റ്റ് 13 മുതൽ 15 വരെ എല്ലാ വീടുകളിലും പതാക ഉയർത്തണമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കാമ്പയിനിന്‍റെ ഭാഗമായ താരങ്ങളിൽ ഒരാളാണ് ആമിർ ഖാൻ.