കേരളം

kerala

ETV Bharat / bharat

ഒരു രൂപ തുട്ടു കൊണ്ട് 1.60 ലക്ഷം രൂപയുടെ ബൈക്ക് സ്വന്തമാക്കി യൂടൂബര്‍; സഫലമായത് ദീര്‍ഘനാളായുള്ള സ്വപ്നം

തെലങ്കാനയില്‍ ആദ്യമായാണ് ഇത്തരത്തില്‍ ഒരു യുവാവ് ബൈക്ക് സ്വന്തമാക്കുന്നത്

AP YOUTUBER SIMHADRI USES ONE RUPEE COINS TO PAY FOR HIS DREAM BIKE  WORTH RS.1.60 LAKHS  Simhadri aka Sanju, a Youtuber,  He collected on his own  Some from banks  ഒരു രൂപ തുട്ടു കൊണ്ട് ബൈക്ക് വാങ്ങി  1 രൂപയുടെ ബൈക്ക് യൂടൂബറിന് സ്വന്തം
ഒരു രൂപ തുട്ടു കൊണ്ട് 1.60 ലക്ഷം രൂപയുടെ ബൈക്ക് സ്വന്തമാക്കി യൂടൂബര്‍

By

Published : Apr 23, 2022, 11:07 AM IST

വിശാഖപട്ടണം(ആന്ധ്രപ്രദേശ്): ഒരു രൂപ നാണയം കൊണ്ട് 1.60 ലക്ഷം രൂപയുടെ ബൈക്ക് സ്വന്തമാക്കി യുവാവ്. വിശാഖപട്ടണം ഗജുവാകയിലെ സംഹാര്‍ദ്രി(സഞ്ജു) എന്ന യുവാവാണ് നാണയ തുട്ടുകള്‍ കൊണ്ട് സ്വപ്ന ബൈക്കായ Hero Xpulse 4V സ്വന്തമാക്കിയത്. ഭൂരിഭാഗം യുവാക്കളെ പോലെ തന്നെ ബൈക്ക് സ്വന്തമാക്കണമെന്ന മോഹമായിരുന്നു സിംഹാര്‍ദ്രിക്കും.

എന്നാല്‍ എല്ലാവരും വാങ്ങും പോലെ ബൈക്ക് വാങ്ങുന്നതിനോട് താല്‍പര്യമില്ലായിരുന്ന യുവാവ് വേറിട്ട രീതിയിലൂടെ ബൈക്ക് സ്വന്തമാക്കണമെന്ന് ആഗ്രഹിച്ചു. അങ്ങനെയാണ് ഒരു രൂപ തുട്ടുകള്‍ കൂട്ടിവെച്ചു ബൈക്ക് വാങ്ങാന്‍ തീരുമാനിച്ചത്. ശേഖരിച്ച് വെച്ച നാണയ തുട്ടുകളുമായി സിംഹാര്‍ദ്രിയും കൂട്ടുകാരും കടയിലെത്തി.

കടയുടമയായ അലിഖാന്‍ സിംഹാര്‍ദ്രിയുമായി മുന്‍ പരിചയമുണ്ടായിരുന്നു. നാണയങ്ങള്‍ നല്‍കി അവര്‍ ബൈക്ക് വാങ്ങാനെത്തിയിത്രയും നാണയങ്ങള്‍ എണ്ണിതിട്ടപ്പെടുത്തുകയെന്നത് ബുദ്ധിമുട്ടായിരുന്നെന്ന് അലി ഖാന്‍ പറഞ്ഞു. നിരവധി വെല്ലുവിളികള്‍ നിറഞ്ഞതായിരുന്നെങ്കിലും രണ്ടു വര്‍ഷമായിട്ടുള്ള എന്‍റെ സ്വപ്നം സാക്ഷാത്കരിച്ചുവെന്ന് സിംഹാര്‍ദ്രിയും പറഞ്ഞു.

തെലുങ്കാനയുടെ ചരിത്രത്തില്‍ ഇത്തരത്തില്‍ ആദ്യമായാണ് ഒരു യുവാവ് ബൈക്ക് വാങ്ങിക്കുന്നതെന്ന് സിംഹാര്‍ദ്രിയും കടയുടമയും പറഞ്ഞു.

ABOUT THE AUTHOR

...view details