വാറങ്കല്‍: ഭര്‍ത്താവ് മരിച്ച് പതിനൊന്ന് മാസങ്ങള്‍ക്ക് ശേഷം ഭാര്യ ഗര്‍ഭിണിയാകുന്നു. ഇപ്പോള്‍ അവര്‍ക്ക് ഒരു കുഞ്ഞും ജനിച്ചിരിക്കുന്നു. കുഞ്ഞിന്‍റെ അച്ഛന്‍ മരണപ്പെട്ട് പോയ ആ ഭര്‍ത്താവ് തന്നെ. ആധുനിക വൈദ്യ ശാസ്ത്രമാണ് തെലങ്കാനയിലെ മഞ്ചേരിയയിലെ ഈ യുവതിക്ക് ഇത്തരമൊരു ഗര്‍ഭധാരണവും പ്രസവവും സാധ്യമാക്കിയത്.
2013ലാണ് ഇവര്‍ വിവാഹിതയായത്. എന്നാല്‍ ഏഴ് വര്‍ഷം കഴിഞ്ഞിട്ടും കുഞ്ഞുണ്ടാവാത്തത്തിനെ തുടര്‍ന്ന് 2020ല്‍ ഇവരും ഭര്‍ത്താവും വാറങ്കലിലെ ഒരു ആശുപത്രിയില്‍ ചികിത്സ തേടുകയായിരുന്നു. എന്നാല്‍ ചികിത്സയ്ക്കിടെ കൊവിഡ് ബാധിച്ച് ഇവരുടെ ഭര്‍ത്താവ് 2021ല്‍ മരണപ്പെട്ടു. മാനസികമായി ഏറെ തകര്‍ന്ന ഇവരുടെ മനസില്‍ പ്രതീക്ഷയുടെ ചെറുകിരണങ്ങള്‍ മൊട്ടിട്ടു വന്നു.