ഭോപാൽ:മധ്യപ്രദേശിൽ ബിജെപി എംപി ജ്യോതിരാദിത്യ സിന്ധ്യയുടെ വസതിയിൽ മോഷ്‌ടാക്കൾ അതിക്രമിച്ചു കയറി. സിന്ധ്യയുടെ ജയ് വിലാസ് വസതിയുടെ ഭാഗമായ റാണി മഹലിൽ അജ്ഞാതർ അതിക്രമിച്ചു കയറുകയും ഓഫിസിൽ സൂക്ഷിച്ചിരുന്ന സ്വർണ നാണയങ്ങളും സ്വത്ത് വകകളുമായി ബന്ധപ്പെട്ട പേപ്പറുകളും മറ്റും മോഷ്‌ടിക്കുകയും ചെയ്‌തതായി പൊലീസ് അറിയിച്ചു.
ബിജെപി എംപി ജ്യോതിരാദിത്യ സിന്ധ്യയുടെ വസതിയിൽ മോഷണം നടന്നതായി റിപ്പോർട്ട് - theft
അജ്ഞാതർ ഓഫീസിൽ ഉണ്ടായിരുന്ന അലമാരയുടെ പൂട്ട് തകർത്ത് ആവശ്യമായ രേഖകളും കമ്പ്യൂട്ടറിന്‍റെ സിപിയുവും മോഷ്‌ടിക്കുകയായിരുന്നു.
അജ്ഞാതർ ഓഫീസിൽ ഉണ്ടായിരുന്ന അലമാരയുടെ പൂട്ട് തകർത്ത് ആവശ്യമായ രേഖകളും കമ്പ്യൂട്ടറിന്‍റെ സിപിയുവും അടക്കം മോഷ്‌ടിക്കുകയായിരുന്നു. വിവരം ലഭിച്ചതിനെത്തുടർന്ന് പൊലീസ് സംഘത്തെയും ഡോഗ് സ്ക്വാഡിനെയും സ്ഥലത്തെത്തിച്ചതായി സിറ്റി പൊലീസ് സൂപ്രണ്ട് (സിഎസ്‌പി) രത്‌നേഷ് തോമർ പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് ഓഫീസ് ജീവനക്കാരടക്കം നിരവധി പേരെ ചോദ്യം ചെയ്‌തുവരുന്നതായി അദ്ദേഹം അറിയിച്ചു.
1874 ൽ ഗ്വാളിയറിലെ മഹാരാജാവായിരുന്ന ജയജിറാവു സിന്ധ്യ സ്ഥാപിച്ച പത്തൊൻപതാം നൂറ്റാണ്ടിലെ കൊട്ടാരമാണ് ജയ് വിലാസ് മഹൽ. ഇപ്പോൾ ഇത് ബിജെപി നേതാവ് ജ്യോതിരാദിത്യ സിന്ധ്യയുടെ ഉടമസ്ഥതയിലാണ്.