ന്യൂഡല്‍ഹി: വിമാനയാത്രകള്‍ക്ക് മുന്‍പ് വൈമാനികര്‍ മദ്യപിച്ചിട്ടുണ്ടോ എന്ന് കണ്ടെത്തുന്നതിന് വേണ്ടി നടത്തുന്ന പരിശോധനയില്‍ നിരവധി ജീവനക്കാര്‍ പരാജയപ്പെട്ടതായി ഡയറക്‌ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (DGCA). 2022 ജനുവരി ഒന്ന് മുതല്‍ ഏപ്രില്‍ 30 വരെ നടത്തിയ പരിശോധകളുടെ വിവരങ്ങളാണ് ഏവിയേഷന്‍ റെഗുലേറ്ററി പുറത്ത് വിട്ടത്. ബ്രീത്ത് അനലൈസര്‍ ഉപയോഗിച്ചുകൊണ്ടുള്ള ടെസ്‌റ്റില്‍ പരാജയപ്പെട്ട 9 പൈലറ്റുകള്‍ക്കെതിരെയും, 32 ക്യാബിന്‍ ക്രൂ അംഗങ്ങള്‍ക്കെതിരെയുമാണ് നടപടി സ്വീകരിച്ചതെന്ന് ഡിജിസിഎ വ്യക്തമാക്കി.
മദ്യപിച്ചതായി കണ്ടെത്തിയ വൈമാനികര്‍ക്കെതിരെ ഡിജിസിഎ നടപടി - ഡയറക്‌ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍
കഴിഞ്ഞ നാല് മാസത്തില്‍ നടത്തിയ പരിശോധനകളില്‍ 9 പൈലറ്റുമാര്‍ക്കെതിരേയും, 32 ക്യാബിന്‍ ക്രൂ അംഗങ്ങള്‍ക്കെതിരേയുമാണ് നടപടി
യാത്രപുറപ്പെടും മുന്‍പ് മദ്യപിച്ചിരുന്നതായി രണ്ടാമത്തെ പ്രാവശ്യവും കണ്ടെത്തിയ നാല് ജീവനക്കാരെ മൂന്ന് വര്‍ഷത്തേക്ക് താത്‌കാലികമായി ജോലിയില്‍ നിന്ന് പിരിച്ചുവിടുന്നതായി ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. നടപടി നേരിട്ട രണ്ട് പേര്‍ പൈലറ്റുകളാണ്. മറ്റ് ജീവനക്കാര്‍ക്കാതിരെ മൂന്ന് മാസത്തേക്കാണ് ജോലിയില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്‌തിരിക്കുന്നത്.
ഓരോ യാത്രകള്‍ക്ക് മുന്‍പും കോക്ക്‌പിറ്റിലെയും, ക്യാബിന്‍ ക്രൂവിലെയും 50 ശതമാനം പേരും ജോലിയില്‍ പ്രവേശിക്കുന്നതിന് മുന്‍പ് മദ്യപിച്ചിട്ടുണ്ടോ എന്ന് കണ്ടത്തുന്ന പരിശോധനയ്‌ക്ക് വിധേയരായിട്ടുണ്ടെന്ന് വിമാനക്കമ്പനികള്‍ ഉറപ്പാക്കണമെന്ന് ഡിജിസിഎ കഴിഞ്ഞ മാസം വ്യക്തമാക്കിയിരുന്നു. കൊവിഡ് സാഹചര്യം രൂക്ഷമായതിനെ തുടര്‍ന്ന് നിര്‍ത്തിവെച്ച പരിശോധനകളാണ് ഇപ്പോള്‍ വീണ്ടും ആരംഭിച്ചത്. ബ്രീത് അനലൈസര്‍ ഉപയോഗിച്ചുകൊണ്ടുള്ള നിലവിലെ പരിശോധനകള്‍ കുറച്ച് പേരില്‍ മാത്രമാണ് നടക്കുന്നത്.