ഭുവനേശ്വർ: ഒഡീഷയിലെ കേന്ദ്രപാറ ജില്ലയിൽ അഞ്ച് വയസുകാരിയെ പീഡിപ്പിച്ച കേസിൽ 85 കാരനെ അറസ്റ്റ് ചെയ്‌തു. ഗ്രാമത്തിൽ പലചരക്ക് കട നടത്തുന്ന സുനക്കർ പത്ര കുട്ടിയെ തന്‍റെ കടയ്ക്കുള്ളിൽ വച്ചാണ് പീഡിപ്പച്ചതെന്ന് പൊലീസ് ഇൻസ്പെക്‌ടർ എസ് കെ പ്രധാൻ പറഞ്ഞു. പെൺകുട്ടിയുടെ മാതാപിതാക്കൾ പൊലീസിൽ പരാതി നൽകിയതിനെ തുടർന്ന് പ്രതിയെ അറസ്റ്റ് ചെയ്‌തതായും ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചതായും അദ്ദേഹം കൂട്ടിചേർത്തു.
അഞ്ച് വയസുകാരിയെ പീഡിപ്പിച്ച കേസിൽ 85 കാരൻ അറസ്റ്റിൽ - പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു
ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിച്ച പ്രതിക്കെതിരെ നിരവധി പ്രസക്ത വകുപ്പുകൾ പ്രകാരം കേസെടുത്തു.
അഞ്ച് വയസുകാരിയെ പീഡിപ്പിച്ച കേസിൽ 85 കാരൻ അറസ്റ്റിൽ
കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിവിധ വകുപ്പുകൾ പ്രകാരം പ്രതിക്കെതിരെ കേസെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ രണ്ടാഴ്‌ചത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.