ന്യൂഡല്‍ഹി: കൊവിഡ് പ്രതിസന്ധിയിലും ലോക്ക്ഡൗണിലും പ്രധാനമന്ത്രി ഗരിബ് കല്യാൺ അന്ന യോജന (പിഎംജികെഎവൈ) രാജ്യത്തെ ദരിദ്രർക്ക് വളരെയധികം ഗുണം ചെയ്യുന്നതായി കേന്ദ്ര ഭക്ഷ്യ സെക്രട്ടറി സുധാൻഷു പാണ്ഡെ പറഞ്ഞു. വെർച്വൽ പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മെയ് മാസത്തിൽ ദേശീയ ഭക്ഷ്യ സുരക്ഷാ പദ്ധതി പ്രകാരം 80 കോടി ഗുണഭോക്താക്കൾക്ക് 5 കിലോ ഭക്ഷ്യധാന്യങ്ങൾ (ഗോതമ്പ്-അരി) സൗജന്യമായി നൽകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ജൂണ്‍ മാസത്തിലും സർക്കാർ പദ്ധതി തുടരും.
പദ്ധതി പ്രകാരം ഒരാൾക്ക് പ്രതിമാസം അഞ്ച് കിലോ സൗജന്യ ധാന്യം നൽകുന്നു. ഈ പദ്ധതി പ്രകാരം മെയ്, ജൂൺ മാസങ്ങളിൽ ആകെ 80 എൽഎംടി ഭക്ഷ്യധാന്യങ്ങൾ വിതരണം ചെയ്യും. പ്രധാനമന്ത്രി ഗരിബ് കല്യാൺ അന്ന യോജനയുടെ കീഴിൽ 39.69 എൽഎംടി ഭക്ഷ്യധാന്യങ്ങൾ ഇതുവരെ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കുമായി അനുവദിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, 12 സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും 2 കോടി ഗുണഭോക്താക്കൾക്കിടയിൽ 1 കോടി എൽഎംടി ഭക്ഷ്യധാന്യങ്ങൾ വിതരണം ചെയ്തു. ആന്ധ്രാപ്രദേശ്, അരുണാചൽ, ഹരിയാന, ഹിമാചൽ, ജമ്മു കശ്മീർ, ജാർഖണ്ഡ്, കർണാടക, ലക്ഷദ്വീപ്, മഹാരാഷ്ട്ര, ത്രിപുര, ഉത്തരാഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങൾ സൗജന്യ ഭക്ഷ്യധാന്യങ്ങളുടെ വിതരണം ആരംഭിച്ചു.