ന്യൂഡല്‍ഹി : രാജ്യത്ത് കൊവിഡ് കേസുകള്‍ വര്‍ധിക്കുന്നതിനിടെ, കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ മെട്രോപൊളിറ്റൻ നഗരങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്‌ത 80 ശതമാനത്തിലധികം കേസുകളും ഒമിക്രോണ്‍ വകഭേദമെന്ന് കണ്ടെത്തിയതായി കേന്ദ്രസര്‍ക്കാര്‍.
'കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ, മെട്രോപൊളിറ്റൻ നഗരങ്ങളിലെ 80 ശതമാനത്തിലധികം കൊവിഡ് കേസുകളും ഒമിക്രോണ്‍ മൂലമുള്ളതാണ്. എന്നിരുന്നാലും, ഡെൽറ്റ കേസുകളും അവിടെയുണ്ടാകാം' കൊവിഡ് ടാസ്‌ക് ഫോഴ്‌സ് ചെയർമാൻ ഡോ.വി.കെ പോൾ പറഞ്ഞു.
ഒമിക്രോണ്‍ ബാധിക്കുന്ന വാക്സിനെടുക്കാത്ത ആളുകള്‍ക്ക് രോഗതീവ്രത വര്‍ധിക്കും. ഒമിക്രോൺ ബാധിച്ച ആളുകള്‍ക്ക് വെന്‍റിലേറ്റര്‍ സൗകര്യം വേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.
also read: വാര്‍ത്ത ചാനലുകളുടെ റേറ്റിങ് പുനഃരാരംഭിക്കുന്നു; ബാര്‍ക്കിന് കേന്ദ്രത്തിന്‍റെ നിര്‍ദേശം
നിലവിൽ ഇന്ത്യയിലെ 28 സംസ്ഥാനങ്ങളിൽ ആകെ 4,868 ഒമിക്രോണ്‍ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്‌തിട്ടുള്ളത്. ആകെ കേസുകളിൽ 1,805 പേർ രോഗമുക്തി നേടിയിട്ടുണ്ട്. ഒരു മരണവും റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്. 3,062 സജീവ കേസുകളുമാണുള്ളത്.