ഹൈദരാബാദ്: പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പ് എട്ട് ഘട്ടങ്ങളായി നടത്താനുള്ള തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ തീരുമാനം മമത ബാനർജിയുടെ ദുർഭരണത്തിനുള്ള സർട്ടിഫിക്കേറ്റാണെന്ന് കേന്ദ്ര പരിസ്ഥിതി മന്ത്രി പ്രകാശ് ജാവദേക്കർ. തെരഞ്ഞെടുപ്പ് എത്ര ഘട്ടങ്ങളായി നടത്തണമെന്ന് തീരുമാനിുന്നത് എത്രത്തോളം പ്രശ്‌നങ്ങൾ ഉണ്ടാകും എന്നുള്ള മുൻധാരണയുടെ അടിസ്ഥാനത്തിലാണെന്നും തെരഞ്ഞെടുപ്പ് എട്ട് ഘട്ടങ്ങളായി നടത്താൻ തീരുനാനിച്ചത് മമത ബാനർജിയുടെയും അവരുടെ പാർട്ടിയുടെയും ദുർഭരണത്തിനുള്ള സർട്ടിഫിക്കേറ്റാണെന്നുമാണ് അദ്ദേഹം പറഞ്ഞത്.
എട്ട് ഘട്ട തെരഞ്ഞെടുപ്പ് മമതയുടെ ദുർഭരണത്തിനുള്ള സർട്ടിഫിക്കേറ്റ്: പ്രകാശ് ജാവദേക്കർ
തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതോടെ സംസ്ഥാനത്ത് മാതൃകാ പെരുമാറ്റച്ചട്ടം പ്രാബല്യത്തിൽ വന്നു
എട്ട് ഘട്ട തെരഞ്ഞെടുപ്പ് മമതയുടെ ദുർഭരണത്തിനുള്ള സർട്ടിഫിക്കേറ്റ്: പ്രകാശ് ജാവദേക്കർ
മാർച്ച് 27 ന് ആരംഭിക്കുന്ന എട്ട് ഘട്ട നിയമസഭാ തെരഞ്ഞെടുപ്പിന് പശ്ചിമ ബംഗാൾ സാക്ഷ്യം വഹിക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷൻ നേരത്തെ അറിയിച്ചിരുന്നു. മാർച്ച് 27 മുതൽ ഏപ്രിൽ 29 വരെയാണ് പശ്ചിമ ബംഗാളിൽ തെരഞ്ഞെടുപ്പ് നടത്താൻ തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ തീരുമാനം. തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതോടെ സംസ്ഥാനത്ത് മാതൃകാ പെരുമാറ്റച്ചട്ടം പ്രാബല്യത്തിൽ വന്നു.