ന്യൂഡൽഹി: ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന്‍റെ പോരാട്ടത്തിന്‍റെയും ത്യാഗത്തിന്‍റെയും സ്മരണ ഉൾകൊണ്ടാവാണം 75ആം സ്വാതന്ത്ര്യ ദിനാഘോഷമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇതിൽ രാജ്യത്തെ രക്തസാക്ഷികൾക്കുള്ള ആദരാഞ്ജലിയും ഉണ്ടാകണം. അവരുടെ സ്വപ്നങ്ങൾ നിറവേറ്റാൻ നാം എല്ലാവരും ശ്രമിക്കണം. സനാതന ഇന്ത്യയുടെ കാഴ്ചപ്പാട് ഇതിലൂടെ വ്യക്തമാക്കണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു. 75ആം സ്വാതന്ത്ര്യ ദിനാഘോഷ സമിതിയുടെ യോഗത്തിലാണ് പ്രധാനമന്ത്രിയുടെ പരാമർശം.
സ്വാതന്ത്ര്യ ദിനാഘോഷം ത്യാഗത്തിന്‍റെ സ്മരണ ഉൾകൊണ്ടാവാണം; പ്രധാനമന്ത്രി - പ്രധാനമന്ത്രി നരേന്ദ്ര മോദി
130 കോടി ജനങ്ങളെയും ഒപ്പം നിർത്തിയാകണം സ്വാതന്ത്ര്യ ദിനാഘോഷമെന്നും മോദി കൂട്ടിച്ചേർത്തു. പൊതുജനപങ്കാളിത്തമാണ് ഈ പരിപാടിയുടെ ആത്മാവെന്നും പ്രധാനമന്ത്രി പറഞ്ഞു.
സ്വാതന്ത്ര്യ ദിനാഘോഷം ത്യാഗത്തിന്‍റെ സ്മരണ ഉൾകൊണ്ടാവാണം; പ്രധാനമന്ത്രി
130 കോടി ജനങ്ങളെയും ഒപ്പം നിർത്തിയാകണം സ്വാതന്ത്ര്യ ദിനാഘോഷമെന്നും മോദി കൂട്ടിച്ചേർത്തു. പൊതുജനപങ്കാളിത്തമാണ് പരിപാടിയുടെ ആത്മാവെന്നും പ്രധാനമന്ത്രി പറഞ്ഞു. ആസാദി കാ അമൃത് മഹോത്സവ് എന്ന പേരിൽ സ്വാതന്ത്ര്യ ദിനത്തിനായി ഉണ്ടാക്കിയ സമതി പ്രധാനമന്ത്രിയുടെ നേതൃത്വത്തിലാണ് ആദ്യ യോഗം ചേർന്നത്.