കേരളം

kerala

ETV Bharat / bharat

രാജ്യത്ത് പ്രായപൂർത്തിയായവരിൽ 71 ശതമാനം പേർ വാക്‌സിൻ സ്വീകരിച്ചതായി കേന്ദ്രം

നിലവിൽ രാജ്യത്ത് വാക്‌സിൻ ലഭ്യതയിൽ പ്രതിസന്ധിയില്ലെന്നും അതുകൊണ്ട് തന്നെ സമ്പൂർണ വാക്‌സിനേഷൻ എന്ന ലക്ഷ്യം കൈവരിക്കാനായി രാജ്യത്ത് രണ്ടാം ഡോസ് വാക്‌സിനേഷന്‍റെ വേഗത വധിപ്പിക്കുകയാണെന്നും കേന്ദ്രം.

71 per cent adult population received first covid doses in india  രാജ്യത്ത് പ്രായപൂർത്തിയായവരിൽ 71 ശതമാനം പേർ വാക്‌സിൻ സ്വീകരിച്ചതായി കേന്ദ്രം  71 ശതമാനം പേർ വാക്‌സിൻ സ്വീകരിച്ചതായി കേന്ദ്രം  vaccine  vaccination  vaccination in india  india covid  covid  കൊവിഡ്  ഇന്ത്യ കൊവിഡ്  വാക്സിനേഷൻ  ഇന്ത്യ വാക്സിനേഷൻ  NITI Aayog  നീതി ആയോഗ്  ലവ് അഗർവാൾ
രാജ്യത്ത് പ്രായപൂർത്തിയായവരിൽ 71 ശതമാനം പേർ വാക്‌സിൻ സ്വീകരിച്ചതായി കേന്ദ്രം

By

Published : Oct 8, 2021, 10:51 AM IST

ന്യൂഡൽഹി: രാജ്യത്ത് പ്രായപൂർത്തിയായവരിൽ 71 ശതമാനം പേർക്കും കുറഞ്ഞത് ഒരു ഡോസ് കൊവിഡ് വാക്‌സിനെങ്കിലും ലഭ്യമാക്കിയിട്ടുണ്ടെന്ന് കേന്ദ്രം. അതേസമയം വാക്‌സിൻ സ്വീകരിച്ചവരുടെ എണ്ണം രാജ്യത്ത് 93 കോടി പിന്നിട്ടപ്പോൾ രണ്ട് ഡോസ് വാക്‌സിൻ സ്വീകരിച്ചവർ 27 ശതമാനമെന്നും സർക്കാർ അറിയിച്ചു.

നിലവിൽ രാജ്യത്ത് വാക്‌സിൻ ലഭ്യതയിൽ പ്രതിസന്ധിയില്ലെന്നും അതുകൊണ്ട് തന്നെ സമ്പൂർണ വാക്‌സിനേഷൻ എന്ന ലക്ഷ്യം കൈവരിക്കാനായി രാജ്യത്ത് രണ്ടാം ഡോസ് വാക്‌സിനേഷന്‍റെ വേഗത വധിപ്പിക്കുകയാണെന്നും നീതി ആയോഗ് അംഗം (NITI Aayog) ഡോ. വി.കെ പോൾ പറഞ്ഞു. കൊവിഡിനെതിരായ പ്രതിരോധ കുത്തിവയ്‌പുകൾ തികച്ചും സുരക്ഷിതമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ALSO READ:ലഖിംപൂർ ഖേരി അക്രമം; അര്‍ഹമായ നഷ്ടപരിഹാരം നല്‍കണമെന്ന് അഖിലേഷ് യാദവ്

അതേസമയം ആരോഗ്യപ്രവർത്തകരിൽ 99 ശതമാനം പേരും ആദ്യ ഡോസും 85 ശതമാനം പേരും രണ്ടാം ഡോസ് വാക്‌സിനും സ്വീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയ ജോയിന്‍റ് സെക്രട്ടറി ലവ് അഗർവാൾ പറഞ്ഞു. ആദ്യ ഡോസ് കവറേജ് 100 ശതമാനമാണെന്നും രണ്ടാം ഡോസ് കവറേജ് 83 ശതമാനമാണെന്നും അദ്ദേഹം വ്യക്തമാക്കി.

ആരോഗ്യമന്ത്രാലയത്തിന്‍റെ കണക്കനുസരിച്ച് രാജ്യത്ത് ഒരു മാസത്തിൽ നൽകുന്ന ശരാശരി പ്രതിദിന ഡോസുകൾ മെയ് മാസത്തിലെ 19.69 ലക്ഷത്തിൽ നിന്ന് ജൂണിൽ 39.89 ലക്ഷം, ജൂലൈയിൽ 43.41 ലക്ഷം, ഓഗസ്റ്റിൽ 59.29 ലക്ഷം എന്നിങ്ങനെ ഉയർന്നു. അതേസമയം സെപ്‌റ്റംബറിലെ ശരാശരി പ്രതിദിന വാക്‌സിനേഷൻ 78.69 ലക്ഷമായിരുന്നു. ഒക്‌ടോബറിൽ വ്യാഴാഴ്‌ച വരെ പ്രതിദിനം 62.56 ലക്ഷമായി.

ABOUT THE AUTHOR

...view details