രത്‌ലാം (മധ്യപ്രദേശ്): എയര്‍ കൂളറില്‍ നിന്ന് വൈദ്യുതാഘാതമേറ്റ് ഏഴുവയസുകാരന് ദാരുണാന്ത്യം. മധ്യപ്രദേശിലെ രത്‌ലാം ജില്ലയിലാണ് സംഭവം. ലക്ഷ്‌മണ്‍പുര സ്വദേശി ദക്ഷ് ജെയിന്‍ ആണ് മരിച്ചത്.
എയര്‍ കൂളറില്‍ നിന്ന് ഷോക്കേറ്റ് എഴുവയസുകാരന് ദാരുണാന്ത്യം ; അപകടം മാതാപിതാക്കള്‍ ജോലിക്കുപോയപ്പോള്‍ - boy dies of electric shock after touching air cooler in mp
തിങ്കളാഴ്‌ച പകല്‍ വീട്ടിലെ എയര്‍ കൂളറില്‍ നിന്നാണ് കുട്ടിക്ക് ഷോക്കേറ്റത്
എയര്‍ കൂളറില്‍ നിന്ന് ഷോക്കേറ്റ് എഴുവയസുകാരന് ദാരുണാന്ത്യം; അപകടം മാതാപിതാക്കള്‍ ജോലിക്ക് പോയ സമയത്ത്
തിങ്കളാഴ്‌ച പകല്‍ വീട്ടിലെ എയര്‍ കൂളറില്‍ നിന്നാണ് കുട്ടിക്ക് ഷോക്കേറ്റതെന്ന് പൊലീസ് പറഞ്ഞു. സംഭവ സമയത്ത് കുട്ടിയുടെ മാതാപിതാക്കള്‍ വീട്ടിലുണ്ടായിരുന്നില്ല. ഇവര്‍ ജോലിക്ക് പോയിരിക്കുകയായിരുന്നു.
സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്‌തിട്ടുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.