കേരളം

kerala

ETV Bharat / bharat

കോരമംഗലയിൽ കാർ വൈദ്യുതി പോസ്റ്റിലിടിച്ച് അപകടം; ഏഴ് മരണം - car accident

കൊല്ലപ്പെട്ടവർ സഞ്ചരിച്ച കാർ വൈദ്യുതി പോസ്റ്റുമായി കൂട്ടിയിടിക്കുകയായിരുന്നു.

7 people killed in a major car accident in koramangala Bengaluru  കോരമംഗലയിൽ കാർ വൈദ്യുതി പോസ്റ്റിലിടിച്ച് അപകടം  കോരമംഗല  വാഹനാപകടം  കാറപകടം  road accident  car accident  bengaluru
കോരമംഗലയിൽ കാർ വൈദ്യുതി പോസ്റ്റിലിടിച്ച് അപകടം

By

Published : Aug 31, 2021, 9:05 AM IST

Updated : Aug 31, 2021, 10:42 AM IST

ബെംഗളുരു: കോരമംഗലയിൽ മംഗൾ കൺവെൻഷൻ ഹാളിന് സമീപം കാർ വൈദ്യുതി പോസ്റ്റുമായി കൂട്ടിയിടിച്ചുണ്ടായ വാഹനാപകടത്തിൽ ഹൊസുരു എം.എൽ.എയുടെ മകൻ ഉൾപ്പെടെ ഏഴ് പേർ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരിൽ മലയാളിയും. പുലർച്ചെ 1.30നായിരുന്നു അപകടം.

KA 03 MY 6666 എന്ന രജിസ്ട്രേഷൻ നമ്പറിലുള്ള കാറാണ് അപകടത്തിൽപ്പെട്ടത്. മൂന്ന് സ്ത്രീകളും നാല് പുരുഷന്മാരുമാണ് കൊല്ലപ്പെട്ടത്. ആറ് പേർ സംഭവസ്ഥലത്ത് വച്ചും ഒരാൾ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയുമാണ് മരണപ്പെട്ടത്.

ഹൊസുരു എം.എൽ.എ പ്രകാശിന്‍റെ മകൻ കരുണാസാഗര, ബിന്ദു(28), ഇഷിത(21), ഡോ. ധനുഷ(21), മലയാളിയായ അക്ഷയ് ഗോയൽ, ഹരിയാന സ്വദേശി ഉത്സവ്, ഹൂബ്ലി സ്വദേശി രോഹിത്ത്(23) എന്നിവരാണ് മരിച്ചത്. സംഭവത്തിൽ അഡുഗോഡി ട്രാഫിക് പൊലീസ് കേസെടുത്തു.

Also Read: നെടുമങ്ങാട് യുവാവ് വീട്ടില്‍ കയറി കുത്തി പരിക്കേല്പിച്ച യുവതി മരിച്ചു

Last Updated : Aug 31, 2021, 10:42 AM IST

ABOUT THE AUTHOR

...view details