ബെംഗളൂരു: കനത്ത മഴയിൽ കർണാടകയിലെ ബെൽഗാമിൽ വീട് തകർന്നുവീണ് ഒരു കുടുംബത്തിലെ ആറ് പേരുൾപ്പെടെ ഏഴ് പേർ മരിച്ചു. എട്ട് വയസ്സുള്ള രണ്ട് പെൺകുട്ടികൾ ഉൾപ്പെടെയുള്ളവരുടെ ജീവൻ അപകടത്തിൽ പൊലിഞ്ഞു. ഗംഗവ്വ ഭീമപ്പ ഖനഗവി, സത്യവ്വ അർജുൻ ഖനഗാവി, പൂജ അർജുൻ ഖനഗാവി, സവിത ഭീമപ്പ ഖനഗാവി, ലക്ഷ്‌മി അർജുൻ ഖനഗാവി, അർജുൻ ഖനഗാവി എന്നിവരാണ് മരിച്ചത്.
മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ അനുശോചനം രേഖപ്പെടുത്തി
കഴിഞ്ഞ രണ്ട് ദിവസങ്ങളായി പ്രദേശത്ത് ശക്തമായ മഴയാണ്. അറ്റകുറ്റപ്പണി നടക്കുന്ന വീടിന്‍റെ ചുമരാണ് ഇടിഞ്ഞുവീണത്. അഞ്ച് പേർ സംഭവസ്ഥലത്തും രണ്ടുപേരെ ആശുപത്രിയിൽ എത്തിക്കുന്നതിന് ഇടയിലും മരിച്ചു. അപകടസമയത്ത് പിതാവ് ഭീമപ്പ ഖനഗവിയും മകൻ ദേവരാജ് ഖനഗാവിയും വീടിന് പുറത്തുപോയിരുന്നതിനാൽ രക്ഷപ്പെട്ടു.