കേരളം

kerala

ETV Bharat / bharat

നികുതി അടച്ചില്ല ; ജ്വല്ലറി ഉടമയ്ക്ക് 64 ലക്ഷം പിഴ ചുമത്തി ജിഎസ്‌ടി അധികൃതർ

കേസിനാസ്‌പദമായ സംഭവം കഴിഞ്ഞ വർഷം നവംബറില്‍.

By

Published : Jul 7, 2021, 9:40 PM IST

bangalore gst crime  bangalore crime news  bangalore tax crime  ബെംഗളൂരു നികുതി വെട്ടിപ്പ്  ബെംഗളൂരു ക്രൈം വാർത്തകൾ  ബെംഗളൂരു നികുതി ക്രൈം
നികുതി അടച്ചില്ല; ജ്വല്ലറി ഉടമയ്ക്ക് 64 ലക്ഷം പിഴ ചുമത്തി ജിഎസ്‌ടി അധികൃതർ

ബെംഗളൂരു : നികുതി അടയ്ക്കാതെ വിലകൂടിയ സ്വർണാഭരണങ്ങൾ കൈവശംവച്ച ജ്വല്ലറി ഉടമയ്ക്ക് 64 ലക്ഷം രൂപ പിഴ ചുമത്തി ബാംഗ്ലൂർ ബ്രാഞ്ച് ജിഎസ്‌ടി അധികൃതർ.

Also Read:7.36 കോടിയുടെ ഹെറോയിൻ പിടിച്ചു ; സാംബിയ സ്വദേശികള്‍ അറസ്റ്റില്‍

കഴിഞ്ഞ വർഷം നവംബറിൽ സിറ്റി മാർക്കറ്റ് പൊലീസ് സ്റ്റേഷൻ പരിധിയിൽ നിന്നും ബൈക്കിൽ സ്വർണം കടത്തുന്നതിനിടെ രണ്ടുപേരെ പൊലീസ് പിടിച്ചിരുന്നു.

കോടികൾ വിലമതിക്കുന്ന 6.5 കിലോ സ്വർണാഭരണങ്ങള്‍ ഇവരില്‍ നിന്ന് കണ്ടെത്തി. ആഭരണങ്ങൾ ആർഎസ്എസ് ജ്വല്ലറിയുടേതാണെന്നും അന്വേഷണത്തിൽ വ്യക്തമായി.

Also Read:കടന്നപ്പള്ളി ക്ഷേത്രത്തില്‍ ഭണ്ഡാരങ്ങളും അലമാരകളും തകര്‍ത്ത് കവര്‍ച്ച

പൊലീസ് കേസ് രജിസ്റ്റർ ചെയ്‌ത് രണ്ട് പ്രതികളെയും അറസ്റ്റ് ചെയ്തു. അതിനുശേഷം കേസ് ആദായനികുതി വകുപ്പിന് കീഴിലേക്ക് മാറ്റി. ജ്വല്ലറി ഉടമ നികുതി അടച്ചിട്ടില്ലെന്ന് തെളിഞ്ഞതോടെയാണ് 64 ലക്ഷം പിഴ ചുമത്തിയത്.

ABOUT THE AUTHOR

...view details