ഗ്രേറ്റർ നോയിഡ (ഉത്തർപ്രദേശ്) :ലിഫ്റ്റിനുള്ളിൽ വച്ച് നായയുടെ കടിയേറ്റ് ആറ് വയസുകാരന്‍ ചികിത്സയില്‍. ഗ്രേറ്റർ നോയിഡയിലെ ലാ റെസിഡൻഷ്യ സൊസൈറ്റിയിലെ ടവർ 7ൽ ചൊവ്വാഴ്‌ചയായിരുന്നു സംഭവം. സ്‌കൂളിൽ പോകുന്ന കുട്ടി അമ്മയുമായി ലിഫ്റ്റിൽ നിൽക്കുമ്പോൾ ഒരു യുവാവ് തന്‍റെ വളർത്തുനായയ്‌ക്കൊപ്പം ലിഫ്റ്റിൽ കയറുകയായിരുന്നു. തുടർന്നാണ് നായ കുട്ടിയുടെ കൈയ്യിൽ കടിച്ച് പരിക്കേൽപ്പിച്ചത്.
ആറ് വയസുകാരന് ലിഫ്റ്റിനുള്ളിൽ വച്ച് നായയുടെ കടിയേറ്റു - നായ ആക്രമണം ഉത്തർപ്രദേശ്
ആറ് വയസുകാരന്‍റെ കൈയിലാണ് നായയുടെ കടിയേറ്റത്. ലിഫ്റ്റിനുള്ളിൽ വച്ചായിരുന്നു നായയുടെ ആക്രമണം
ആറ് വയസുകാരന് ലിഫ്റ്റിനുള്ളിൽ വച്ച് വളർത്തുനായയുടെ കടിയേറ്റു
ഉടൻ തന്നെ നായയെ ഉടമ പിടിച്ച് മാറ്റിയെങ്കിലും കുട്ടിയുടെ കൈക്ക് ഗുരുതരമായി പരിക്കേറ്റു. നായയുടെ ആക്രമണത്തെ തുടർന്ന് കുട്ടിയെ ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൈയ്യിൽ നാല് സ്റ്റിച്ചുണ്ടെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
സംഭവത്തിന്‍റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. സംഭവത്തിൽ ഇതുവരെ പരാതിയൊന്നും ലഭിച്ചില്ലെന്ന് പൊലീസ് പറഞ്ഞു.