ലഖ്‌നൗ: ഉന്നാവാ പെൺകുട്ടികളുടെ മരണം അന്വേഷിക്കുന്നതിനായി ആറ് അന്വേഷണ സംഘം രൂപീകരിച്ചു. ജില്ലാ പൊലീസ് സൂപ്രണ്ട് അന്വേഷണ പുരോഗതി വിലയിരുത്തുമെന്നും പൊലീസ് അറിയിച്ചു. പെൺകുട്ടികളുടെ പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ നിന്നും പല വിവരങ്ങളും ലഭ്യമായിട്ടുണ്ടെന്നും ശരിയായ ദിശയിലാണ് അന്വേഷണം പുരോഗമിക്കുന്നതെന്നും പൊലീസ് അറിയിച്ചു. ഉടനെ കേസിൽ വലിയ വഴിത്തിരിവ് ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും ലഖ്‌നൗ റേഞ്ച് ഇൻസ്പെക്‌ടർ ജനറൽ ഓഫ് പൊലീസ് ലക്ഷ്‌മി സിംഗ് പറഞ്ഞു.
ഉന്നാവാ പെൺകുട്ടികളുടെ മരണം; ആറ് അന്വേഷണ സംഘം രൂപീകരിച്ചു - Unnao case updation
പെൺകുട്ടികളുടെ പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ നിന്നും പല വിവരങ്ങളും ലഭ്യമായിട്ടുണ്ടെന്നും ശരിയായ ദിശയിലാണ് അന്വേഷണം പുരോഗമിക്കുന്നതെന്നും പൊലീസ് അറിയിച്ചു.
ഉന്നാവാ പെൺകുട്ടികളുടെ മരണം; ആറ് അന്വേഷണസംഘം രൂപീകരിച്ചു
കൂടുതൽ വായിക്കാൻ: ഉന്നാവൊ പെണ്‍കുട്ടികളുടെ മരണം; മൃതദേഹങ്ങള്‍ ഇന്ന് സംസ്കരിക്കും
ഈ മാസം 17നാണ് ഉന്നാവിൽ പ്രായപൂർത്തിയാകാത്ത രണ്ട് പെൺകുട്ടികളെ പാടത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. അതേ സമയം അവിടെ നിന്ന് കണ്ടെത്തിയ മറ്റൊരു പെൺകുട്ടി ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിയുകയാണ്. മൂന്ന് പേരെയും കൈകാലുകള്‍ കെട്ടിയിട്ട നിലയിലാണ് കണ്ടെത്തിയത്. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സംഭവത്തിൽ ഡിജിപിയോട് വിശദമായ റിപ്പോർട്ട് തേടിയിട്ടുണ്ട്.