ജയ്‌പൂർ: സ്പൈനൽ മസ്‌കുലർ അട്രോഫി എന്ന അപൂർവ ജനിതക രോഗം ബാധിച്ച് രാജസ്ഥാനിൽ ആറ് മാസം പ്രായമുള്ള കുട്ടി മരിച്ചു. രാജസ്ഥാനിലെ ബിക്കാനിർ സ്വദേശിയായ നൂർ ഫാത്തിമയാണ് മരണത്തിന് കീഴടങ്ങിയത്. 16 കോടി രൂപയോളം വിലവരുന്ന സോൾജെൻസ്‌മ എന്ന കുത്തിവയ്പ്പ് നൽകാൻ കഴിയാത്തതിനാലാണ് കുട്ടിക്ക് മരണത്തിന് കീഴടങ്ങേണ്ടി വന്നത്.
Also Read:ബാലപീഡനം; ശിവശങ്കർ ബാബയ്‌ക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കും
തലച്ചോറിലെയും സുഷുമ്‌ന നാഡികളിലെയും നാഡീകോശങ്ങളെ ക്രമേണ നശിപ്പിക്കുന്ന രോഗമാണ് സ്പൈനൽ മസ്‌കുലർ അട്രോഫി. ഈ രോഗം ബാധിക്കുന്നതിലൂടെ സംസാരിക്കുന്നതിനും, നടക്കുന്നതിനും, ശ്വസിക്കുന്നതിനുമടക്കം കഴിയാതെ വരും. ചികിത്സയ്ക്കായി പണം കണ്ടെത്താൻ കഴിയാത്തതിനാലാണ് കുട്ടി മരിക്കാനിടയായത് എന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ. എന്നിരുന്നാലും ചില സാമൂഹിക സംഘടനകൾ നൂർ ഫാത്തിമയെ സഹായിക്കാനായി മുന്നോട്ട് വന്നിരുന്നു. പെൺകുട്ടിയുടെ ജീവൻ രക്ഷിക്കണമെന്ന് നൂർ ഫാത്തിമയുടെ അമ്മാവൻ ഇനയാത് അലി പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും ഇടിവി ഭാരത് റിപ്പോർട്ടിനിടെ അഭ്യർഥിച്ചിരുന്നു.