കേരളം

kerala

ETV Bharat / bharat

ബെംഗളൂരു വിമാനത്താവളത്തിന് സമീപം സ്‌ഫോടനം; ആറു പേർക്ക് പരിക്കേറ്റു - ബെംഗളൂരു വിമാനത്താവളം

അപകടത്തിന്‍റെ യഥാർത്ഥ കാരണം ഇതുവരെ മനസിലായിട്ടില്ലെന്ന് പൊലീസ് അറിയിച്ചു.

6 injured in blast near Bengaluru airport  Kempegowda International Airport  Avinash, Goutam, Prashanth, Nagesh  Victoria Hospital  the third-biggest airport in India  T2 terminal underpass  Explosion  molten plastic paint machine  Ajay Kumar and Siraj  Karnataka News  Bengaluru Airport  prima facie  Bengaluru's ubiquitous tag as a 'Garden City'  blast near bengaluru airport  bangalore airport news  kempegowda international airport  ബെംഗളൂരു വിമാനത്താവളത്തിന് സമീപം സ്‌ഫോടനം  ബെംഗളൂരു വിമാനത്താവളം  ബെംഗളൂരു
ബെംഗളൂരു വിമാനത്താവളത്തിന് സമീപം സ്‌ഫോടനം

By

Published : Jun 7, 2021, 1:21 PM IST

ബെംഗളൂരു: കെമ്പഗൗഡ അന്താരാഷ്‌ട്ര വിമാനത്താവളത്തിന് സമീപം ഉണ്ടായ സ്‌ഫോടനത്തിൽ ആറു തൊഴിലാളികൾക്ക് പരിക്കേറ്റു.വിമാനത്താവളത്തിലെ രണ്ടാമത്തെ ടെർമിനലിന്‍റെ അണ്ടർപാസിന് സമീപമുള്ള പ്ലാസ്‌റ്റിക് മെഷീനിലാണ് സ്‌ഫോടനം ഉണ്ടായത്. പരിക്കേറ്റ തൊഴിലാളികളിൽ അജയ് കുമാർ, സിറാജ് എന്നിവർക്ക് 40 ശതമാനം പൊള്ളലേറ്റു. ഇവരുടെ നില ഗുരുതരമാണെന്ന് എയർപോർട്ട് പൊലീസ് പറഞ്ഞു. പരിക്കേറ്റ അവിനാശ്, ഗൗതം, പ്രശാന്ത്, നാഗേശ് എന്നിവരെ വിക്‌ടോറിയ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

അതേ സമയം എയർപോർട്ട് ടെർമിനലിലേക്ക് പോകുന്ന റോഡുകളിൽ സീബ്ര ക്രോസിംഗും അടയാളങ്ങളും വരയ്‌ക്കാൻ തൊഴിലാളികൾ തെർമോപ്ലാസ്‌റ്റിക് റോഡ് മാർക്കിങ് യന്ത്രം ഉപയോഗിക്കാറുണ്ടെന്ന് പൊലീസ് പറഞ്ഞു. എന്നാൽ അപകടത്തിന്‍റെ യഥാർത്ഥ കാരണം ഇതുവരെ മനസിലായിട്ടില്ലെന്ന് പൊലീസ് അറിയിച്ചു.

ABOUT THE AUTHOR

...view details