ആന്ധ്രയിൽ 5,086 പേർക്ക് കൂടി കൊവിഡ് - അമരാവതി
സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണം 9,42,135 ആയി.
ആന്ധ്രപ്രദേശിൽ 5,086 പേർക്ക് കൂടി കൊവിഡ്
അമരാവതി: 24 മണിക്കൂറിനിടെ സംസ്ഥാനത്ത് 5,086 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 9,42,135 ആയി. 24 മണിക്കൂറിനിടെ 14 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ ആകെ മരണസംഖ്യ 7,353 ആയി. സംസ്ഥാനത്ത് 24 മണിക്കൂറിനിടെ 35,741സാമ്പിളുകൾ പരിശോധിച്ചു. സംസ്ഥാനത്ത് 1,745 പേർ കൊവിഡ് രോഗത്തിൽ നിന്ന് മുക്തി നേടിയിട്ടുമുണ്ട്. രോഗമുക്തി നേടിയവരുടെ ആകെ എണ്ണം 9,03,072 ആയി. നിലവിൽ സംസ്ഥാനത്ത് 31,710 പേർ ചികിത്സയിലുണ്ട്.